വാര്‍ണറും പാണ്ഡ്യയും അടിച്ചുപറത്തി; പഞ്ചാബ് സ്പിന്നര്‍ മുജീബിന് നാണക്കേടിന്റെ റെക്കോര്‍ഡ്
ഹൈദരാബാദ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന് ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്പിന്നര്‍ എന്ന റെക്കോര്‍ഡാണ് മുജീബിന് ലഭിച്ചത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 4 ഓവറില്‍ മുജീബ് 66 റണ്‍സാണ് വഴങ്ങിയത്. ഒരു സ്‌പെല്ലില്‍ എറ്റവും കൂടതല്‍ റണ്‍സ് വഴങ്ങിയ റെക്കോര്‍ഡും മുജീബിനാണ്.
ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും അടിച്ച തകര്‍ത്തപ്പോള്‍ മുജീബിന്റെ പന്തുകള്‍ സ്റ്റേഡയത്തിലെ പലഭാഗത്തും ബൗണ്ടറിതൊട്ടു. ഒരു സ്‌പെല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മറ്റൊരു താരം ഇശാന്ത് ശര്‍മയാണ്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റ്‌സ്മാന്മാര്‍ ഇശാന്തിനെതിരെ 66 റണ്‍സ് നേടിയിരുന്നു. അന്ന് ഹൈരദാബാദിന്റെ താരമായിരുന്നു ഇശാന്ത്.

മോശം റെക്കോര്‍ഡ് ബാസില്‍ തമ്പിക്ക്
അതേസമയം, ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേട് ഇപ്പോഴും മലയാളി താരം ബാസില്‍ തമ്പിയുടെ പേരിലാണ്. ഹൈദരാബാദിന്റെ താരമായ ബാസില്‍ കഴിഞ്ഞ സീസണില്‍ നാല് ഓവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റ്‌സ്മാന്മാര്‍ അന്ന് ബാസിലിനെ നിലംതൊടീച്ചില്ല. 65 റണ്‍സ് വിട്ടുകൊടുത്ത ഉമേഷ് യാദവും പിറകിലുണ്ട്.

വിദേശ സ്പിന്നര്‍മാര്‍
ഓസ്‌ട്രേലിയയുടെ മിച്ചല്‍ നാസെര്‍ ആണ് മുജീബിന് മുന്‍പ് മോശം റെക്കോര്‍ഡ് സൂക്ഷിച്ചിരുന്ന സ്പിന്നര്‍. 2013ല്‍ 4 ഓവറില്‍ മിച്ചല്‍ 62 റണ്‍സ് വഴങ്ങിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന മിച്ചല്‍ ബാംഗ്ലൂരിനെതിരെയായിരുന്നു ഈ രീതിയിലൊരു പ്രകടനം പുറത്തെടുത്തത്. മോശം പ്രകടനം നടത്തിയ രണ്ട് സ്പിന്നര്‍മാരും വിദേശികളാണെന്ന പ്രത്യേകതയുമുണ്ട്.

ഹൈദരാബാദിന് ജയം
കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 45 റണ്‍സിന്റെ ജയമാണ് ആഘോഷിച്ചത്. ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ എട്ടു വിക്കറ്റിന് 167 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ലോകേഷ് രാഹുലിനൊഴികെ (79) മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഡേവിഡ് വാര്‍ണറുടെ (81) ഇന്നിങ്സാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 56 പന്തിലാണ് ഏഴു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ വാര്‍ണര്‍ 81 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെ (36), വൃധിമാന്‍ സാഹ (28), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications