Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുതിര്‍ന്ന രണ്ട് താരങ്ങള്‍ ഇനി ദേശീയ ടീമിലേക്കില്ല; സൂചന നല്‍കി പാക് കോച്ച് മിസ്ബ

ദുബായ്: പാക്കിസ്ഥാന്റെ മുതിര്‍ന്ന രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് സൂചിപ്പിച്ച് പരിശീലകന്‍ മിസ്ബ ഉള്‍ ഹഖ്. ഷൊയബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്കാണ് ടീമില്‍ സ്ഥാനം നഷ്ടമാവുക. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി 2020ല്‍ തുടര്‍വിജയങ്ങള്‍ ലക്ഷ്യമിടുകയാണെന്നും അതുകൊണ്ടുതന്നെ മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരമുണ്ടാകില്ലെന്നും മിസ്ബ സൂചിപ്പിച്ചു.

ബാറ്റ്‌സ്മാന്‍ ബാബര്‍ അസം, ബൗളര്‍മാരായ നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവര്‍ 2019ല്‍ പാക്കിസ്ഥാനുവേണ്ടി തിളങ്ങിയെന്ന് മിസ്ബ പറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലെ നിലവിലെ ടീം ഏറെ മുന്നേറാനുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവുകാട്ടാന്‍ ശേഷിയുള്ളവരാണ് ഇപ്പോഴത്തെ ടീം. എല്ലാ ഫോര്‍മാറ്റിലും ബാബര്‍ അസം മെഗാസ്റ്റാര്‍ ആണെന്നും ലോകകപ്പ് ഉള്‍പ്പെടെ താരം മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചിട്ടുണ്ടെന്നും മിസ്ബ ഓര്‍മിപ്പിച്ചു.

misbah-ul-haq

ടി20 ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാന് ഏറെ കളി ആവശ്യമാണെന്ന് പരിശീലകന്‍ വ്യക്തമാക്കി. ആരുടേയും പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും മാലിക്കിന്റേയും ഹഫീസിന്റേയും തിരിച്ചുവരവ് ഏറെക്കുറെ അവസാനിച്ചെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോഴത്തെ ടീം മികവുകാട്ടുന്നുണ്ടെന്നാണ് മിസ്ബയുടെ അഭിപ്രായം. ഏകദിനത്തില്‍ നിന്നും വിരമിച്ച മാലിക്കിനേയും പരിമിത ഓവറില്‍ തുടരുന്ന ഹഫീസിനേയും മിസ്ബ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2020ല്‍ യുവനിരയെ വിജയശീലമുള്ള ടീമാക്കി വളര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് മിസ്ബ പറയുമ്പോള്‍ മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നുറപ്പാണ്.

Story first published: Wednesday, January 1, 2020, 15:23 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+