മുഹമ്മദ് അനസിനും തുളസിക്കും ജിവി രാജ പുരസ്‌കാരം
തിരുവനന്തപുരം: അത്ലറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി സി തുളസിക്കും മികച്ച കായിക താരങ്ങള്‍ക്കുള്ള ജി വി രാജ കായിക പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയിരുന്ന അനസ് കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം നടത്തിയിരുന്നു. വനിതകളില്‍ ഏഷ്യന്‍ ഗെയിംസില്‍ നേടിയ വെങ്കലം പിസി തുളസിയെയും പുരസ്‌കാരത്തിന് അര്‍ഹയാക്കി.
അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യന്‍സ് അടക്കമുള്ളവരുടെ പരിശീലകനായിരുന്ന ടിപി ഔസേഫിനാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അദ്ദേഹത്തിന് ലഭിക്കും. മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരം ഫുട്‌ബോള്‍ കോച്ച് സജീവന്‍ ബാലന്‍ സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഏഷ്യാനെറ്റ് ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ് ജിവി രാജ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികവുറ്റ റിപ്പോര്‍ട്ടിങ്ങിനാണ് അവാര്‍ഡ്. ജോബിക്ക് അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും ലഭിക്കും. കായികമന്ത്രി ഇ പി ജയരാജനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സ്‌കൂള്‍ കോളേജ് മീറ്റുകളില്‍ മികവുകാട്ടിയവര്‍ക്കുള്ള അവാര്‍ഡും മന്ത്രി പ്രഖ്യാപിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications