മുംബൈ: ടെസ്റ്റ് ടീമില്‍നിന്നും തന്നെ ഒഴിവാക്കിയശേഷം സെലക്ടര്‍മാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന ഇന്ത്യന്‍താരം മുരളി വിജയിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ അംസബന്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സെലക്ഷന്‍ കമ്മറ്റി അംഗമായ ദേവാംഗ് ഗാന്ധി മുരളി വിജയിയുമായി ബന്ധപ്പെട്ടിരുന്നെന്നും ടീമില്‍നിന്നും പുറത്തായതിന്റെ കാരണം വ്യക്തമാക്കിയിരുന്നതായും പ്രസാദ് പറഞ്ഞു.
പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട്
ശിഖര്‍ ധവാനെ എന്തുകൊണ്ട് പുറത്തിരുത്തിയെന്നതും പ്രസാദ് വിശദീകരിച്ചു. ഏകദിനത്തില്‍ ധവാന് റണ്‍സ് നേടാന്‍ കഴിയുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ബുദ്ധിമുട്ടുകയാണ്. കഴിവു തെളിയിക്കാനും റണ്‍സ് നേടാനുമായി ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതെന്നും പ്രസാദ് പറഞ്ഞു.

അതേസമയം, വിജയ് ആണ് മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നതെന്നാണ് ഒരു ബിസിസിഐ വക്താവ് പറയുന്നത്. എന്തുകൊണ്ടാണ് ടീമില്‍ ഇടം പിടിക്കാത്തതെന്ന കാര്യത്തില്‍ എംഎസ്‌കെ പ്രസാദ് കളിക്കാരുമായി സംസാരിക്കാറുണ്ട്. വിജയ് എസ്സെക്‌സിനുവേണ്ടി കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ബിസിസിഐ ആണ് അതിനായി സൗകര്യമൊരുക്കിയത്. ടീമില്‍നിന്നും ഒഴിവായി ഒരാഴ്ചയ്ക്കകം വിജയ് എസ്സെക്‌സിനുവേണ്ടി കളിക്കാനിറങ്ങി. വിജയ് ഹസാരെ ട്രോഫിയിലോ, രഞ്ജി ട്രോഫിയിലോ കളിക്കാന്‍ അതുമൂലം താരത്തിന് കഴിഞ്ഞില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.