വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ വിരമിക്കല്‍ സൂചന ബാറ്റിലും; ഒരേ മത്സരത്തില്‍ രണ്ട് ലോഗോ ബാറ്റ്, കാരണം ഇതാണ്

ധോണിയുടെ ബാറ്റിന്റെ നിഗൂഢ രഹസ്യം എന്താണ്? | Oneindia Malayalam

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമാണ്. ലോകകപ്പോടെ ധോണി വിരമിച്ചേക്കുമെന്നാണ് സൂചനകള്‍. ധോണിയോ ഇന്ത്യന്‍ ടീം മാനേജ്‌മെന്റോ ഇതേക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിന് വിരാമമിടുമെന്നാണ്.

<br>ആര്യന്‍ റോബന്‍ ബൂട്ടഴിച്ചു; ഇനി പ്രൊഫഷണല്‍ ഫുട്‌ബോളിലും കളിക്കില്ല
ആര്യന്‍ റോബന്‍ ബൂട്ടഴിച്ചു; ഇനി പ്രൊഫഷണല്‍ ഫുട്‌ബോളിലും കളിക്കില്ല

ലോകകപ്പ് മത്സരത്തിനിടെ ധോണി ഒരേ മത്സരത്തില്‍ രണ്ട് വ്യത്യസ്ത കമ്പനികളുടെ ലോഗോ പ്രദര്‍ശിപ്പിച്ച ബാറ്റ് ഉപയോഗിച്ചിരുന്നു. ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ തുടക്കത്തില്‍ എസ്ജി ലോഗോയള്ള ബാറ്റ് ആണ് ധോണി ഉപയോഗിച്ചത്. പിന്നീട് വലിയ ഷോട്ടുകള്‍ക്കായി ബാറ്റ് മാറ്റിയപ്പോള്‍ അത് ബാസ് ലോഗോ ബാറ്റ് ആയി. ഇക്കാര്യത്തില്‍ ധോണിയുടെ അടുപ്പമുള്ളവര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബാറ്റിലെ ലോഗോ

ബാറ്റിലെ ലോഗോ

ധോണിയുടെ കരിയറിന്റെ തുടക്കത്തില്‍ ഏറെ സഹായിച്ചിട്ടുള്ള രണ്ട് കമ്പനികളാണ് ഇത്. ഇവരോടുള്ള നന്ദി സൂചകമായിട്ടാണ് ലോകകപ്പില്‍ ലോഗോ പ്രദര്‍ശിപ്പിച്ചത്. രണ്ട് ലോഗോയ്ക്കും ധോണി പ്രതിഫലം ഈടാക്കുന്നുമില്ല. സാധാരണ രീതിയില്‍ ഒരു മത്സരത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപവരെയാണ് ലോഗോ ഉപയോഗിക്കുന്നതിന് ധോണി വാങ്ങിയിരുന്നത്. നിലവില്‍ ധോണിക്ക് ഇക്കാര്യത്തില്‍ സ്‌പോണ്‍സര്‍മാരില്ലെന്നാണ് റിപ്പോര്‍ട്ട്.

മാനേജര്‍ പറയുന്നത്

മാനേജര്‍ പറയുന്നത്

വലിയ മനസുള്ളയാളാണ് ധോണിയെന്ന് മാനേജര്‍ അരുണ്‍ പാണ്ഡെ പറഞ്ഞു. ധോണിക്ക് പണത്തിന്റെ ആവശ്യമില്ല. അത് ആവശ്യത്തിലധികം ഇപ്പോഴുണ്ട്. ലോകകപ്പില്‍ വ്യത്യസ്ത ലോഗോ ഉപയോഗിച്ചത് നന്ദിസൂചകമായാണ്. ബാസ് ധോണിയുടെ കരിയറിന്റെ തുടക്കത്തില്‍ ഏറെ സഹായിച്ചിട്ടുണ്ട്. എസ്ജിയും ധോണിക്ക് സഹായങ്ങള്‍ നല്‍കിയ കമ്പനിയാണെന്നും പാണ്ഡെ വ്യക്തമാക്കി.

ധോണിയുടെ പ്രകടനം

ധോണിയുടെ പ്രകടനം

അപ്രതീക്ഷിത തീരമാനങ്ങള്‍ കളിക്കളത്തിനകത്തും പുറത്തും എടുത്ത് അമ്പരപ്പിച്ചിട്ടുള്ള താരമാണ് ധോണി. ധോണിയുടെ അത്തരമൊരു നിലപാട് തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തുമ്പോഴും വിമര്‍ശകര്‍ താരത്തിന്റെ വിരമിക്കലിനായി മുറവിളികൂട്ടുകയാണ്. അതേസമയം, ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ മറ്റാരുമല്ല. ലോകകപ്പ് സെമി ഫൈനലിലും ഫൈനലിലും ധോണിയുടെ ബാറ്റിങ് മികവ് ഒരിക്കല്‍ക്കൂടി കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Story first published: Friday, July 5, 2019, 11:49 [IST]
Other articles published on Jul 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X