Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണിക്ക് ഇന്ന് 40ാം പിറന്നാള്‍, ആഘോഷമാക്കി ആരാധകര്‍, ആശംസാ പ്രവാഹം

റാഞ്ചി: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിന്, സിഎസ്‌കെയുടെ തലക്ക്, ലോകത്തിന്റെ ഇതിഹാസ നായകന് ഇന്ന് 40ാം പിറന്നാള്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആരാധക കൂട്ടായ്മകളെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ധോണിക്ക് ആശംസ നേരുന്നത്.

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി. ചാമ്പ്യന്‍സ് ട്രോഫിയും ഏകദിന, ടി20 ലോകകപ്പും അലമാരയിലെത്തിക്കാന്‍ ധോണിക്കായി. മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയിലെ ധോണിയുടെ സഹതാരവുമായ സുരേഷ് റെയ്‌ന ധോണിക്ക് ട്വിറ്ററില്‍ ജന്മദിനാശംസ നേര്‍ന്നു. ആരോഗ്യവും ആയുസും ലഭിക്കട്ടെയെന്നാണ് റെയ്‌ന ആശംസിച്ചത്. ഏറ്റവും വലിയ സുഹൃത്തായ നായകന് ജന്മദിനാശംസയെന്നാണ് ഇഷാന്ത് ശര്‍മ ട്വിറ്ററില്‍ കുറിച്ചത്. മുഹമ്മദ് കൈഫ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ധോണിക്ക് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്.

എംഎസ് ധോണിയുടെ സ്‌പെഷ്യല്‍ വീഡിയോ തയ്യാറാക്കിയാണ് ഐസിസി അദ്ദേഹത്തിന് ആശംസ നേര്‍ന്നത്. അവനെ ക്യാപ്റ്റന്‍ കൂളെന്ന് വിളിക്കുന്നതിന് കാരണമുണ്ടെന്ന കുറിപ്പോടെ ധോണിയുടെ നായകമികവ് കാട്ടുന്ന വീഡിയോയാണ് ഐസിസി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ചത്. ബിസിസിഐയും ധോണിയുടെ ജന്മദിനത്തില്‍ ആശംസ നേര്‍ന്നു. 'പ്രചോദനം നല്‍കുന്ന ഇതിഹാസം' എന്ന കുറിപ്പോടെയാണ് ബിസിസിഐ ധോണിക്ക് ആശംസ അറിയിച്ചത്.

dhoni

ക്രിക്കറ്റ് ലോകത്തെയും കായിക,സാംസ്‌കാരിക മേഖലയിലെയും ഒട്ടുമിക്ക പ്രമുഖരും ധോണിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയില്‍ ധോണി ഇപ്പോഴും തുടരുന്നു. സിഎസ്‌കെയില്‍ വലിയ ആരാധക പിന്തുണ ധോണിക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രിബ്യൂട്ടുകളുമായാണ് ആരാധകര്‍ ധോണിക്ക് ആശംസ നേരുന്നത്.

വിരമിക്കലിന് ശേഷം റാഞ്ചിയില്‍ കൃഷിയിലാണ് ധോണിയുടെ ശ്രദ്ധ. ഇന്ത്യക്കായി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. 211 ഐപിഎല്ലില്‍ നിന്നായി 4669 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്റ്റംപിന് പിന്നിലും നിരവധി നേട്ടങ്ങള്‍ ധോണി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Story first published: Wednesday, July 7, 2021, 11:16 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+