Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്കും ദേഷ്യവും സങ്കടവും വരും, എന്നാല്‍ ഞാനതിനെ നിയന്ത്രിക്കുന്നു: ധോണി

ചെന്നൈ: ക്യാപ്റ്റന്‍ കൂളെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ പൊതുവേ വിശേഷിപ്പിക്കാറ്. വിജയത്തിലും തോല്‍വിയിലും സമചിത്തതയോടെ പെരുമാറുന്ന ധോണി പലര്‍ക്കും മാതൃകയാണ്. വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ ധോണിയുടെ മിടുക്ക് വേറിട്ട് നില്‍ക്കുമ്പോള്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് എംഎസ് ധോണി.

താനും എല്ലാവരെപ്പോലെയാണെന്നും എനിക്കും ദേഷ്യവും നിരാശയും സങ്കടവുമെല്ലാം വരാറുണ്ടെന്നും എന്നാല്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ എനിക്ക് കൂടുതല്‍ സാധിക്കുന്നതായും ധോണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധോണിയുടെ അഭിപ്രായ പ്രകടനം. ഇന്ത്യ ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ധോണി ആദ്യമായാണ് ഒരു പൊതുപരിപാടിയിലെത്തുന്നത്.

msdhoni

ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി വിശ്രമത്തിലാണ് അദ്ദേഹം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയെന്നതാണ് ഏറ്റവും ഉചിതമായ വഴി. ദേഷ്യം വരുമ്പോള്‍ എന്താണ് അടുത്തത് ചെയ്യേണ്ടതെന്ന് ആലോചിക്കും. എങ്ങനെ ആ പ്രശ്‌നം പരിഹരിക്കാമെന്ന് ചിന്തിക്കും. അപ്പോള്‍ സമ്മര്‍ദ്ദവും ദേഷ്യവും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമോ അതോ വിരമിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ലോകകപ്പിന് ശേഷം ടീമില്‍ നി്ന്ന് വിട്ടുനില്‍ക്കുന്ന ധോണി വിരമിക്കാനൊരുങ്ങുന്നതായുള്ള അഭ്യൂഹം ശക്തമാണ്. ലോകകപ്പിന് ശേഷം ധോണിയെ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Story first published: Thursday, October 17, 2019, 13:56 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+