Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനിക കുപ്പായത്തില്‍ ധോണി, സൈനികര്‍ക്ക് ബാറ്റ് ഒപ്പിട്ട് കൊടുക്കുന്ന ചിത്രം വൈറല്‍

ശ്രീനഗര്‍: ക്രിക്കറ്റില്‍ നിന്നും രണ്ടുമാസത്തെ ഇടവേള പ്രഖ്യാപിച്ചാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി സൈന്യത്തിനൊപ്പം ചേര്‍ന്നത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ധോണി, പരിശീലനത്തിന്റെ ഭാഗമായി ചൊവാഴ്ച്ച കശ്മീരിലെത്തി.

പുതിയ ചിത്രം

പുതിയ ചിത്രം

അടുത്ത രണ്ടാഴ്ച്ച 106 ആം പാരാ ബറ്റാലിയന്‍ സംഘത്തിനൊപ്പം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിയുമുണ്ടാവും പട്രോള്‍, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ക്ക്. നിലവില്‍ സൈനികര്‍ക്കൊപ്പമാണ് ധോണിയുടെ താമസം. എന്തായാലും കശ്മീരില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരിക്കെ, ക്യാമറ പകര്‍ത്തിയ ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

ചർച്ചയാവുന്നു

ചർച്ചയാവുന്നു

സൈനിക കുപ്പായത്തില്‍ ബാറ്റ് ഒപ്പിട്ടു നല്‍കുന്ന ധോണിയെ പുതിയ ചിത്രത്തില്‍ കാണാം. ധോണിക്ക് ചുറ്റും സഹപ്രവര്‍ത്തകരായ മറ്റു സൈനികരെയും ചിത്രം വെളിപ്പെടുത്തുന്നു.

ഓഗസ്റ്റ് 15 വരെ തെക്കന്‍ കശ്മീര്‍ താഴ്‌വാരയില്‍ വിക്ടര്‍ ഫോഴ്‌സിനൊപ്പമാണ് ധോണി സൈനിക സേവനത്തിനിറങ്ങുന്നത്. ചിത്രം ട്വിറ്ററില്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെങ്ങും ഇക്കാര്യം ചര്‍ച്ചയാവുകയാണ്.

വിമർശനം മുൻപും

വിമർശനം മുൻപും

സംഭവത്തില്‍ ധോണിയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ ലെഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള ധോണി, സ്വന്തം മാനേജര്‍ക്കൊപ്പം ശ്രീനഗറില്‍ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുകയുണ്ടായി. ബെംഗളൂരുവിലെ 106 ആം പാരാ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ധോണി കശ്മീരില്‍ സേവനത്തിന് എത്തിയിരിക്കുന്നത്.

സൈനിക ചുമതല

സൈനിക ചുമതല

ധോണി പരിശീലനം പൂര്‍ത്തിയാക്കിയെന്നും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകള്‍ നിറവേറ്റാന്‍ പ്രാപ്തനാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രയപ്പെട്ടിരുന്നു. ധോണിക്ക് പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് അദ്ദേഹം ഇവിടെ വന്നിരിക്കുന്നതെന്നാണ് ബിപിന്‍ റാവത്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വെസ്റ്റ് ഇൻഡീസ് പര്യടനം

വെസ്റ്റ് ഇൻഡീസ് പര്യടനം

ലോകകപ്പ് തോല്‍വിയെത്തുടര്‍ന്ന് മടങ്ങിയെത്തിയ ധോണി, സൈനിക സേവനത്തിന് ഇടവേള ആവശ്യപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്‍മാറിയത്. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തംബര്‍ മൂന്നുവരെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം.

Story first published: Thursday, August 1, 2019, 20:24 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+