Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ടീമില്‍നിന്നും പുറത്താകുന്ന അവസരത്തില്‍ ധോണി രക്ഷയ്‌ക്കെത്തി'; ഇശാന്തിന്റെ വെളിപ്പെടുത്തല്‍

ദില്ലി: ഒരുകാലത്ത് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു ഇശാന്ത് ശര്‍മ. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും മാറി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായെങ്കിലും ഇശന്ത് ഇപ്പോഴും ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളാണ്. ആദ്യം എംഎസ് ധോണിയുടെയും പന്നീട് വിരാട് കോലിയുടെയും കീഴില്‍ ഇശാന്തിന്റെ പ്രകടനം ലോക നിലവാരത്തിലുള്ളതാണ്.

എംഎസ് ധോണിയുടെ വിശ്വസ്തനായ ഇശാന്ത് ശര്‍മ ഒട്ടേറെ മത്സരങ്ങളില്‍ മാച്ച് വിന്നറായിട്ടുണ്ട്. ഇപ്പോഴിതാ ധോണിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമെന്ന് തോന്നിച്ച പല അവസരങ്ങളിലും ധോണി തന്റെ രക്ഷയ്‌ക്കെത്തിയിരുന്നതായി ഒരു അഭിമുഖത്തില്‍ ഇശാന്ത് തുറന്നുപറഞ്ഞു.

 IshantSharma

വിരാട് കോലി ഇപ്പോള്‍ തന്നില്‍ ഏറെ വിശ്വാസം അര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ട്. നേരത്തെ നന്നായി പന്തെറിയുക മാത്രമായിരുന്നു ലക്ഷ്യം. എന്നാലിപ്പോള്‍ വിക്കറ്റെടുക്കാനായാണ് പന്തെറിയുന്നത്. വിക്കറ്റ് മാത്രമേ മത്സരഫലമുണ്ടാക്കുകയുള്ളൂ. പ്രകടനം മെച്ചപ്പെടുത്താന്‍ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വയം തിരുത്തിക്കൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് താനെന്നും ഇശാന്ത് പറഞ്ഞു.

മുന്‍ ഓസീസ് ബൗളര്‍ ജേസണ്‍ ഗില്ലെസ്പി ഒരുപാട് സഹായം ചെയ്തുതന്നിട്ടുണ്ട്. ഓസ്‌ട്രേലിയയിലായിരുന്നപ്പോള്‍ തന്റെ ബൗളിങ് മെച്ചപ്പെടുത്താനും സാങ്കേതികമായി മാറ്റംവരുത്താനും ഗില്ലസ്പിയുടെ ഉപദേശം ഗുണം ചെയ്‌തെന്ന് ഇശാന്ത് പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിക്കാന്‍ കഴിയാതിരുന്ന ഇശാന്ത് ഇത്തവണ ദില്ലി കാപ്പിറ്റല്‍സിനുവേണ്ടി പന്തെറിയാനുള്ള ഒരുക്കത്തിലാണ്. ഐപിഎല്ലിലെ പ്രകടനം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.

Story first published: Saturday, March 16, 2019, 18:28 [IST]
Other articles published on Mar 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+