വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിസി തന്നെ 'വല്ല്യേട്ടന്‍'... മുട്ടുമടക്കി ധോണിയും ബിസിസിഐയും, വിവാദ ഗ്ലൗസിനെ കൈവിട്ടു

സൈനികര്‍ക്കു ആദരമര്‍പ്പിക്കുന്ന ലോഗോ ഗ്ലൗസില്‍ നിന്നൊഴിവാക്കി

By Manu

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടം പല കാരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിലെ ചാംപ്യന്‍മാരും മുന്‍ ജേതാക്കളും നേര്‍ക്കുനേര്‍ വരുന്നുവെന്നതു മാത്രമായിരുന്നില്ല കളിയുടെ ഹൈലൈറ്റ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഉപയോഗിച്ച ഗ്ലൗസിന്റെ പേരില്‍ ഐസിസിയുടെ ശാസന ലഭിച്ച എംഎസ് ധോണി അതിനു ശേഷം കൡച്ച മല്‍സരം കൂടിയായിരുന്നു ഇത്.

പാകിസ്താന്‍ എല്ലാവരും ഭയക്കുന്ന ടീമെന്ന് സര്‍ഫ്രാസ്, നല്ല തമാശയെന്ന് ഇന്ത്യന്‍ ആരാധകര്‍ പാകിസ്താന്‍ എല്ലാവരും ഭയക്കുന്ന ടീമെന്ന് സര്‍ഫ്രാസ്, നല്ല തമാശയെന്ന് ഇന്ത്യന്‍ ആരാധകര്‍

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ബലിദാനെന്ന പേരോടു കൂടിയ ഗ്ലൗസാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ധോണി ധരിച്ചത്. എന്നാല്‍ ഐസിസി ഇതു നീക്കം ചെയ്യാന്‍ ധോണിയോടും ബിസിസിഐയോടും ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യ വഴങ്ങി, ധോണിയും

ഇന്ത്യ വഴങ്ങി, ധോണിയും

ഓസീസ് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങുമ്പോള്‍ ഏവരുടെയും ശ്രദ്ധ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിലേക്കായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്കായിരുന്നു. ഐസിസിയെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം അതേ ഗ്ലൗസ് ധരിച്ച് ഇറങ്ങുമോയെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്.
എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഒന്നുമുണ്ടായില്ല. ഐസിസിയുടെ ശാസനയെത്തുടര്‍ന്ന് ലോഗോ നീക്കം ചെയ്ത പുതിയ ഗ്ലൗസ് ധരിച്ചാണ് ധോണി ഗ്രൗണ്ടിലിറങ്ങിയത്.

ബിസിസിഐയുടെ അപേക്ഷ തള്ളി

ബിസിസിഐയുടെ അപേക്ഷ തള്ളി

ഐസിസി ധോണിയുടെ ഗ്ലൗസില്‍ നിന്നും എത്രയും വേഗം ലോഗോ മാറ്റണമെന്ന് നിര്‍ദേശിച്ചപ്പോഴും ബിസിസിഐ മുന്‍ ഇന്ത്യന്‍ നായകനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അതേ ഗ്ലൗസ് തന്നെ തുടര്‍ന്നും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്കു അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഐസിസി ഇതുകൊണ്ടും കുലുങ്ങിയില്ല. ധോണി ഗ്ലൗസ് മാറ്റിയേ തീരൂവെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നതോടെ ബിസിസിഐയും വഴങ്ങുകയായിരുന്നു.

ധോണിക്കു വലിയ പിന്തുണ

ഐസിസിയുടെ മുന്നറിയിപ്പിന് ശേഷം ധോണിക്ക് വലിയ പിന്തുണയാണ് ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. #dhoni keep the glove എന്ന ഹാഷ് ടാഗോടെ നിരവധി ആരാധകര്‍ ധോണിയെ പിന്തുണച്ചു രംഗത്തു വന്നിരുന്നു.
ആരാധകര്‍ മാത്രമല്ല ഇന്ത്യയുടെ പല മുന്‍ താരങ്ങളും ധോണി അതേ ഗ്ലൗസ് തന്നെ തുടര്‍ന്നും ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരം ക്യാംപയ്‌നുകളൊന്നും ഐസിസിയെ ഒരു തരത്തിലും സ്വാധീനിച്ചില്ല.

Story first published: Sunday, June 9, 2019, 21:24 [IST]
Other articles published on Jun 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X