ധോണിക്കു മുന്നില്‍ സച്ചിനും കോലിയും ഒന്നുമല്ല!! ഇന്ത്യക്കാര്‍ക്കു പ്രിയം മുന്‍ ക്യാപ്റ്റനോട്...
മുംബൈ: ഫോമില്ലാത്തതിന്റെ പേരില്‍ ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കിലും രാജ്യത്ത് സ്വാധീനശേഷിയുടെ കാര്യത്തില്‍ തന്നെ കടത്തിവെട്ടാന്‍ മറ്റൊരു താരമില്ലെന്ന് മുന്‍ ക്യാപ്റ്റനും ഇതിഹാസ ക്രിക്കറ്ററുമായ എംഎസ് ധോണി തെളിയിച്ചു. പോളിങില്‍ വമ്പന്‍ താരങ്ങളെയെല്ലാം പിന്തള്ളിയാണ് ധോണി തലപ്പത്തെത്തിയത്.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബാറ്റിങിലെ മോശം ഫോമിനെ തുടര്‍ന്നാണ് മുന്‍ നായകനെ സെലക്ടര്‍മാര്‍ മാറ്റിനിര്‍ത്തിയത്.

തലപ്പത്ത് ബച്ചന്‍
യുഗവ് ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍ഡക്‌സ് 2018ന്റെ പോളിങിലാണ് ധോണി രാജ്യത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി ബോളിവുഡിലെ ഇതിഹാസ നടനായ അമിതാഭ് ബച്ചനാണ്. ബോളിവുഡ് നടി ദീപിക പദുകോണിനാണ് രണ്ടാംസ്ഥാനം. ഇതോടെ രാജ്യത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള വനിതയായി ദീപിക മാറി. മൂന്നാമതാണ് ധോണി. ആദ്യ രണ്ടു പേരും സിനിമയില്‍ നിന്നുള്ളവരാണെങ്കില്‍ കായിക താരങ്ങളില്‍ ധോണിയാണ് ഒന്നാമത്.

സച്ചിനെയും കോലിയെയും പിന്തള്ളി
ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും നിലവിലെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിയെയും മറികടന്നാണ് ധോണിയുടെ നേട്ടം.
സച്ചിന്‍ ധോണിക്കും പിന്നില്‍ നാലാംസ്ഥാനത്തെത്തിയപ്പോള്‍ കോലി ആറാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. കോലിക്കു തൊട്ടു മുകളിലുള്ളത് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് കോലിക്കു പിന്നില്‍ ഏഴും എട്ടും സ്ഥാനങ്ങളിലുള്ളത്.

ധോണി റെക്കോര്‍ഡുകളുടെ തോഴന്‍
നിരവധി റെക്കോര്‍ഡുകളുടെ തോഴനാണ് ധോണി. ഐസിസിയുടെ പ്രധാനപ്പെട്ട എല്ലാ ടൂര്‍ണമെന്റുകളിലും കിരീടമുയര്‍ത്തിയ ഏക ക്യാപ്റ്റനായ അദ്ദേഹം പരമ്പരകളിലാണ് ഇന്ത്യയെ വിജയികളാക്കിയത്. കൂടാതെ താരമെന്ന നിലയിലും നിരവധി റെക്കോര്‍ഡുകള്‍ ധോണിയുടെ പേരിലുണ്ട്.
2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും നിശ്ചിത ഓവര്‍ മല്‍സരങ്ങൡ ഇപ്പോഴും തുടരുന്ന അദ്ദേഹം അടുത്ത വര്‍ഷത്തെ ലോകകപ്പോടെ വിരമിച്ചേക്കുമെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications