ധോണിയുടെ കാലം കഴിഞ്ഞു; ഇനി പകരക്കാരനെ തേടണമെന്ന് സഞ്ജയ് മഞ്ജരേക്കര്‍
മുംബൈ: മഹേന്ദ്ര സിങ് ധോണിക്കു പകരം ഇന്ത്യന്‍ ടീമിലേക്ക് മറ്റൊരാളെ തേടേണ്ട സമയമായെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഏഷ്യാ കപ്പിലെ നിരാശാജനകമായ പ്രകടനത്തന് പിന്നാലെയാണ് ധോണിയെ മാറ്റേണ്ടതിനെക്കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞത്. ധോണിയില്‍നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതെന്നും പഴയ പ്രതാപം താരത്തിന നഷ്ടമായെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും മികച്ച കളിക്കാരനാണ്. എന്നാല്‍, ബാറ്റിങ്ങില്‍ പഴയപോലെ ശോഭിക്കാനാകുന്നില്ല. ലോകത്തെ മുന്‍നിര ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന താരം ഇപ്പോള്‍ അങ്ങിനെയല്ലെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് ധോണി. ധോണിയെപ്പോലുള്ള ഒരു താരം വിരാട് കോലിക്ക് എന്തുകൊണ്ടും പിന്തുണ നല്‍കാന്‍ കഴിവുള്ളയാളുമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതേ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഏഷ്യാ കപ്പിന് മുന്‍പ് 9 ഏകദിന മത്സരങ്ങളില്‍നിന്നും 27 റണ്‍സ് ശരാശരിയില്‍ 189 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ താരത്തിന് കഴിയുന്നില്ല.
ഇതുതന്നെയാണ് മഞ്ജരേക്കറും ചൂണ്ടിക്കാട്ടുന്നത്. വിക്കറ്റ് കീപ്പിങ്ങിനൊപ്പം ബാറ്റിങ്ങിലും മികവു കാട്ടുന്ന താരം ധോണിക്കു പകരക്കാരനാകേണ്ട സമയമായി. നിര്‍ണായക സമയങ്ങളില്‍ ബാറ്റിങ്ങിനിറങ്ങുന്ന ധോണി സമീപകാലത്ത് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഏഷ്യാ കപ്പ് ഫൈനലില്‍ ധോണിക്കു മുന്‍പേ കേദാര്‍ ജാദവിനെയാണ് ഇറക്കേണ്ടിയിരുന്നതെന്ന് മഞ്ജരേക്കര്‍ പറയുന്നതും മറ്റൊന്നുകൊണ്ടുമല്ല. ലോകകപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ധോണിയുടെ പ്രകടനം താഴേക്കു പോകുന്നത് ആരാധകര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications