കംപ്യൂട്ടറിനെ കടത്തിവെട്ടുന്ന ക്രിക്കറ്റര്‍... അതും ഇന്ത്യക്കാരന്‍!! പറഞ്ഞത് പാക് ഇതിഹാസം അക്തര്‍

കറാച്ചി: കരിയറിലെ ഒരുപക്ഷെ അവസാന ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ വാനോളം പ്രശംസിച്ച് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംഎസ്ഡിയെ അക്തര്‍ വാനോളം പ്രശംസിച്ചത്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഇന്ത്യയുടെ കഴിഞ്ഞ മല്‍സരത്തില്‍ ധോണി മികച്ച പ്രകടനം നടത്തിയിരുന്നു. ബാറ്റിങില്‍ 34 റണ്‍സ് നേടിയ അദ്ദേഹം തകര്‍പ്പനൊരു സ്റ്റംപിങും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയെ അക്തര്‍ പുകഴ്ത്തിയത്.

കംപ്യൂട്ടറിനേക്കാള്‍ വേഗം
കംപ്യൂട്ടറിനേക്കാള്‍ വേഗമുള്ള ക്രിക്കറ്റ് താരമെന്നാണ് ധോണിയെ അക്തര്‍ വിശേഷിപ്പിച്ചത്.
എന്തൊരു വേഗതയാണ് അദ്ദേഹത്തിന്. സാക്ഷാല്‍ കംപ്യൂട്ടര്‍ പോലും തോറ്റുപോവും. ഒരു പ്രത്യേക വിക്കറ്റില്‍ എങ്ങനെ കളിക്കണമെന്ന് കംപ്യൂട്ടര്‍ മറുപടി നല്‍കും മുമ്പ് ധോണി മറുപടി നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്നതായി സ്വന്തം യൂട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു.

രാഹുലിനെയും പുകഴ്ത്തി
ധോണിയെ മാത്രമല്ല ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ ലോകേഷ് രാഹുലിനെയും അക്തര്‍ പുകഴ്ത്തി. ഒരു ക്രിക്കറ്ററെന്ന നിലയില്‍ രാഹുലിനെ ഏറെ ഇഷ്ടമാണ്. വിരാട് കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഭാവിയില്‍ വളരെ മികച്ച ബാറ്റ്‌സ്മാനായി രാഹുല്‍ മാറും.
കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അതിന്റെ ദേഷ്യം പരിശീലനത്തില്‍ തീര്‍ക്കാനാണ് ഒരിക്കല്‍ നേരിട്ടു കണ്ടപ്പോള്‍ രാഹുലിനോടു താന്‍ പറഞ്ഞത്. ലക്ഷ്യത്തില്‍ നിന്നും മാറിപ്പോവരുതെന്നും അദ്ദേഹത്തോടെ പറഞ്ഞതായി അക്തര്‍ കൂട്ടിച്ചേര്‍ത്തു.

മോശമല്ലാത്ത പ്രകടനം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ആറു വിക്കറ്റിനു ജയിച്ച കളിയില്‍ രാഹുല്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. കളിയില്‍ നാലാമനായി ഇറങ്ങിയ അദ്ദേഹം 26 റണ്‍സാണ് നേടിയത്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം രോഹിത് ശര്‍മയോടൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെന്നതാണ്. ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായ ശേഷം ക്രീസിലെത്തിയ രാഹുല്‍ ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യക്കു കരുത്തേകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications