വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയെപ്പോലെ ധോണിയും അഗ്രസീവായ നായകന്‍:മുന്‍ ബിസിസിഐ സെലക്ടര്‍

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ നായകന്മാരാണ് എം എസ് ധോണിയും വിരാട് കോലിയും. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്ക് നയിച്ച ധോണി തന്ത്രങ്ങളിലും കിരീട നേട്ടങ്ങളിലും മറ്റ് നായകന്മാരെക്കാള്‍ ഒരുപടി മുന്നിലാണ്. കളത്തില്‍ ശാന്തതയോടെയാണ് പൊതുവേ ധോണി പെരുമാറാറെങ്കില്‍ ആക്രമണകാരിയായ നായകനായാണ് കോലിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കോലി അത്ര ശാന്തനല്ലെന്നും കോലിയെപ്പോലെ തന്നെ അഗ്രസീവായ നായകനാണ് ധോണിയെന്നുമാണ് മുന്‍ ബിസിസിഐ സെലക്ടറായിരുന്ന ഗഗന്‍ ഖോഡ അഭിപ്രായപ്പെട്ടത്.

സ്‌പോര്‍ട്‌സ് കീഡയില്‍ ഇന്ദ്രാനി ബസുവുമായി നടത്തിയ അഭിമുഖത്തിലാണ് ഗഗന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'വിരാട് കോലി അഗ്രസീവായ നായകനും ധോണി അങ്ങനെ അല്ലെന്നുമാണ് പറയാറ്. എന്നാല്‍ ഞാനിത് വിശ്വസിക്കില്ല. സുരക്ഷിതമായ രീതിയില്‍ ധോണിയും അഗ്രസീവായ നായകനാണ്. കോലി എങ്ങനെ സുരക്ഷിതമായി അഗ്രസീവ് നായകനാവാം എന്ന് പഠിക്കുകയാണ്. അദ്ദേഹം വളരെ വേഗം പഠിക്കുന്നുണ്ട്.

kohlianddhoni

ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം ധോണി പരസ്യമായി തന്റെ ആക്രമണ സ്വഭാവം കാണിക്കാറില്ലെന്ന എന്നതാണ്'-ഗഗന്‍ പറഞ്ഞു. എല്ലായ്‌പ്പോഴും ആക്രമിക്കുന്ന നായകനാവാനോ അഗ്രസീവായിരിക്കാനോ സാധിക്കില്ല. അതിനാല്‍ സുരക്ഷിതമായി അഗ്രസീവായിരിക്കുക എന്നതാണ് നല്ലത്. കോലി അതിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധോണി മികച്ച നായകനാണ്. അദ്ദേഹം മത്സരത്തെ നന്നായി മത്സരത്തെ വിലയിരുത്തുന്നു. വിരാട് കോലി ഇക്കാര്യങ്ങളൊക്കെ വളരെവേഗം പഠിക്കുകയാണ്. തെറ്റുകള്‍ ഏറ്റുപറയാന്‍ തയ്യാറാവുകയും അടുത്ത തവണ ശരിയാക്കാമെന്ന് പറയുകയും ചെയ്യാന്‍ കോലിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007ലെ ടി20 ലോകകപ്പ് കിരീടത്തോടൊപ്പം 2011ലെ ഏകദിന ലോകകപ്പും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു. 2014ലാണ് ധോണി ടെസ്റ്റ് നായകസ്ഥാനം കോലിക്ക് കൈമാറിയത്.

കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വിജയിച്ചതും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതും. 2017ല്‍ പരിമിത ഓവര്‍ നായകസ്ഥാനവും ഒഴിഞ്ഞ ധോണ നിലവില്‍ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ധോണി ടീമില്‍ നിന്ന് വിട്ടുനിന്നത്. ഇത്തവത്തെ ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലുണ്ടാകും.

Story first published: Sunday, August 9, 2020, 12:23 [IST]
Other articles published on Aug 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X