Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ഞെട്ടിച്ച് ധോണിക്ക് പരിക്ക്!! സംഭവം പരിശീലനത്തിനിടെ, ആദ്യ ഏകദിനം കളിക്കുമോ?

ഇന്ത്യയെ ഞെട്ടിച്ച് ധോണിക്ക് പരിക്ക് | #INDvsAUS | Oneindia Malayalam

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയായി മുന്‍ നായകന്‍ എംഎസ് ധോണിക്കു പരിക്ക്. ടീമിന്റെ നെറ്റ് സെഷനില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ധോണിക്കു പരിക്കേറ്റത്. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം ത്രോ പരിശീലിക്കവെ അദ്ദേഹത്തിന്റെ വലതു കൈയ്ക്കു പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1

നെറ്റ്‌സില്‍ ഏറെ സമയം ബാറ്റിങില്‍ പരിശീലനം നടത്തിയ ശേഷമാണ് ധോണി ഫില്‍ഡീങിലും പരിശീലനത്തിലേര്‍പ്പെട്ടത്. രാഘവേന്ദ്രയുടെ ത്രോ ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണിയുടെ വലതു കൈയുടെ മുകള്‍ ഭാഗത്ത് വന്ന് പതിച്ചതായും ഇതാണ് പരിക്കിന് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നു വേദനയനുഭവപ്പെട്ട ധോണി പിന്നീട് മുന്‍കരുതലെന്നോണം ബാറ്റിങ് പരിശീലനം നടത്തിയില്ല.

പരിക്ക് സാരമുള്ളതാണോയെന്നു വ്യക്തമല്ല. പരിക്കു ഗൗരവമുള്ളതാണെണങ്കില്‍ ഓസ്‌ട്രേലിയക്കെതിരേ ശനിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ നിന്നും അദ്ദേഹം പിന്‍മാറിയേക്കും. ധോണി പിന്‍മാറിയാല്‍ പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് അവസരം ലഭിക്കാനാണ് സാധ്യത.

Story first published: Friday, March 1, 2019, 15:11 [IST]
Other articles published on Mar 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+