Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്കിടെ സ്വയം പിന്‍മാറി ധോണി; വെസ്റ്റ് ഇന്‍ഡീസിലേക്കില്ലെന്ന് ബി.സി.സി.ഐ.യെ അറിയിച്ചു

ന്യൂഡല്‍ഹി: ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കുമോ എന്ന അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ധോണിയുടെ പേര് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണെല്ലാവരും. അതിനിടെ ധോണി വിരമിക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് മുന്‍ ക്രിക്കറ്റര്‍മാരുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം താത്കാലികമായി അവസാനം കുറിച്ചുകൊണ്ട് ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് 38കാരനായ ധോണി ബി.സി.സി.ഐ.യെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച സെലക്ഷന്‍ കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ശനിയാഴ്ച തന്നെ ധോണി സ്വയം ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.

1

ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ ആയ ധോണി അടുത്ത രണ്ടുമാസം റെജിമെന്റിനൊപ്പമായിരിക്കും. രണ്ടുമാസം പാരമിലിറ്ററി റെജിമെന്റിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചതിനാല്‍ തനിക്ക് ടീമിനൊപ്പം ചേരാനാവില്ലെന്ന് ധോണി അറിയിച്ചതായി ബി.സി.സി.ഐ. പ്രതിനിധി വ്യക്തമാക്കിയതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

2

ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുത്തിട്ടില്ലെന്നും ബി.സി.സി.ഐ. പ്രതിനിധി വ്യക്തമാക്കി. രണ്ടുമാസം റെജിമെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ നേരത്തേ തന്നെ ധോണി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ തീരുമാനം ക്യാപ്റ്റന്‍ വിരാട് കോലിയെയും സെലക്ഷന്‍ കമ്മിറ്റി ചെര്‍മാന്‍ എം.എസ്.കെ. പ്രസാദിനെയും അറിയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ. ഒഫീഷ്യല്‍ പറഞ്ഞു.

3

ധോണിയുടെ അസാന്നിധ്യത്തില്‍ മുഖ്യ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് പരിഗണിക്കുക റിഷഭ് പന്തിനെയാകും. വെസ്റ്റ് ഇന്‍ഡീസ് പര്യടത്തില്‍ ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ടെസ്റ്റിലും റിഷഭ് പന്ത് തന്നെയായിരിക്കും ഒന്നാം വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തിയേക്കും. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ധോണി വിരമിക്കണമെന്ന ആവശ്യമുയര്‍ന്നത്. ധോണിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കും സ്റ്റംപിങ്ങിലെ കൃത്യതയില്ലായ്മയും ഏറെ വിമര്‍ശിക്കപ്പെട്ടു. സെമിഫൈനലിലും മറ്റു മത്സരങ്ങളിലും ധോണിയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം ആരാധകരുടെ ഭാഗത്തുനിന്നടക്കം ഉയര്‍ന്നുവന്നു.

4

ധോണിയെന്ന മികച്ച ഫിനിഷര്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുമെന്ന പ്രതീക്ഷ തകര്‍ന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ധോണിയാണ് ക്രീസില്‍ പിടിച്ചുനിന്നത്. എന്നാല്‍ ഒരു വശത്ത് രവീന്ദ്ര ജഡേജ ആക്രമിച്ചു കളിച്ചപ്പോള്‍, വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നെങ്കിലും സ്‌കോര്‍ ചെയ്യുന്നതില്‍ ധോണി പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചതോടെ ചിലരുടെ മനസ്സില്‍ ധോണി വില്ലനായി. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെ ടീം ഒന്നടങ്കം ധോണിക്ക് പിന്തുണയുമായെത്തിയിരുന്നു.

Story first published: Saturday, July 20, 2019, 15:36 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+