Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹ വാര്‍ഷികത്തില്‍ സാക്ഷിക്ക് ധോണിയുടെ സര്‍പ്രൈസ് സമ്മാനം, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഒരേ ഒരു നായകനായ ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും വലിയ ആരാധക പിന്തുണ ഇപ്പോഴും ധോണിക്കുണ്ട്. ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ധോണി തന്റെ ഭാര്യയായ സാക്ഷിക്ക് കൊടുത്ത സമ്മാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജൂലൈ നാലിനായിരുന്നു ധോണിയുടെയും സാക്ഷിയുടെയും വിവാഹം. 11ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ധോണി വിന്റേജ് കാറാണ് സാക്ഷിക്ക് സമ്മാനമായി നല്‍കിയത്. വാര്‍ഷിക ദിനത്തിലെ സമ്മാനത്തിന് നന്ദിയെന്ന കുറിപ്പോടെ സാക്ഷി കാറിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

dhoni-wife car

ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ധോണിക്കും സാക്ഷിക്കും വിവാഹാശംസകള്‍ നേര്‍ന്നു. ഞങ്ങളുടെ രാജാവിനും രാജ്ഞിക്കും സൂപ്പര്‍ വാര്‍ഷിക ആശംസകളെന്നാണ് സിഎസ്‌കെ ട്വിറ്ററില്‍ പോസ്റ്റിട്ടത്. ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളും ധോണിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ധോണിയെപ്പോലെ തന്നെ സാക്ഷിക്കും വലിയ ആരാധകരുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ മത്സരങ്ങളില്‍ ധോണിക്ക് പിന്തുണ നല്‍കി സാക്ഷിയും എത്താറുണ്ട്.

സാക്ഷിയും ധോണിയും തമ്മിലുള്ള പ്രണയവും ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമായ കാര്യമാണ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. സിവ ധോണി. സിവ മലയാളത്തില്‍ ഗാനങ്ങള്‍ ആലപിച്ചും ധോണിക്കൊപ്പം കളിക്കുന്നതുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐപിഎല്ലില്‍ മത്സരം കാണാന്‍ സാക്ഷിക്കൊപ്പം സിവയും എത്താറുണ്ട്.

dhoni-wife1

കഴിഞ്ഞിടെ ധോണി കുടുംബസമേതം നടത്തിയ വിനോദ യാത്രയുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിരമിക്കലിന് ശേഷം കൂടുതലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് ധോണി. ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും മറ്റ് ക്രിക്കറ്റുകളില്‍ നിന്ന് അദ്ദേഹം പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. റാഞ്ചിയില്‍ ഏക്കറുകണക്കിന് സ്ഥലത്ത് ധോണി കൃഷി ചെയ്യുന്നുണ്ട്. ധോണിയുടെ ബ്രാന്‍ഡിന്റെ പേരില്‍ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

ധോണിയുടെ ജന്മദിനാണ് ജൂലൈ ഏഴിന്. ഇത് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ധോണിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ട്രിബ്യൂട്ടുകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Photo Credit : Sakshi Dhoni Instagram

Story first published: Monday, July 5, 2021, 11:31 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+