Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ആരും പഠിപ്പിക്കേണ്ട!! വിരമിക്കേണ്ട സമയം അദ്ദേഹത്തിനറിയാം... തുറന്നടിച്ച് വോണ്‍

ധോണിയെ ആരും പഠിപ്പിക്കേണ്ട

മെല്‍ബണ്‍: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പകരം ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് വോണിനെ ചൊടിപ്പിച്ചത്. വിരമിക്കണമെന്ന് എപ്പോള്‍ വിചാരിക്കുന്നോ അപ്പോള്‍ കളി നിര്‍ത്താന്‍ ധോണിക്കു കഴിയും. കാരണം അത്രയും മികച്ച താരമാണ് ധോണിയെന്നും വോണ്‍ ചൂണ്ടിക്കാട്ടി.

1

ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും മികച്ച രീതിയില്‍ സേവിച്ച ക്രിക്കറ്റര്‍മാര്‍ കുറച്ചു പേര്‍ മാത്രമേയുണ്ടാവൂ. തന്റെ എല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനു സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. ലോകകപ്പില്‍ ധോണിയെ എടുത്തത് ശരിയായില്ലെന്ന തരത്തില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തിയെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. കളി നിര്‍ത്തേണ്ട ഏറ്റവും ഉചിതമായ സമയം ഏതെന്ന് മറ്റാരേക്കാളും അറിയാവുന്ന താരമാണ് ധോണി. ഒരുപക്ഷെ അതു ലോകപ്പിന് ശേഷമായിരിക്കാം. ചിലപ്പോള്‍ ഒരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞിട്ടായിരിക്കാമെന്നും വോണ്‍ വിശദമാക്കി.

കഴിഞ്ഞ വര്‍ഷം ധോണിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. 20 ഏകദിനങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 275 റണ്‍സാണ് ധോണിക്കു നേടാനായത്. ഒരു ഫിഫ്റ്റി പോലും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവ് ധോണി നടത്തി. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 8.175 ശരാശരിയില്‍ 327 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, May 27, 2019, 16:20 [IST]
Other articles published on May 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+