വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെനഗല്‍ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; മധ്യനിരയില്‍ കരുത്താകും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റ മധ്യനിരയ്ക്ക് കരുത്താകാന്‍ സെനഗല്‍ താരത്തെ ടീമിലെത്തിച്ചു. ഒട്ടേറെ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടിയ മുപ്പതുകാരനായ മുഹമ്മദ് മുസ്തഫ നിങ് ആണ് ടീമിലെത്തുന്നത്. ഇതോടെ ഐഎസ്എല്‍ പുതിയ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

kerala-blasters

നേരത്തെ ലെയ്ഡ എസ്‌പോര്‍ട്ടിയു, സി.ഡി.എബ്രോ, സി.ഡി.സരിനേന, എസ്.ഡി.അമോറെബീറ്റ, യുഡി ലോഗ്രോണ്‍സ്, എസ്.ഡി.ഇജിയാ, അന്‍ഡോറ സി.എഫ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച മുഹമ്മദ് മധ്യനിരയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്താനും കഴിവുള്ള താരമാണ് മുഹമ്മദ് എന്നതിനാല്‍ താരത്തിന്റെ വരവ് പ്രതീക്ഷയോടെയാണ് ടീം മാനേജ്‌മെന്റ് കാണുന്നത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് കോച്ച് ബെയ്‌ലിസ്സിനെ റാഞ്ചി ഹൈദരാബാദ്; ഐപിഎല്‍ കിരീടം ലക്ഷ്യം ഇംഗ്ലണ്ടിന്റെ ലോകകപ്പ് കോച്ച് ബെയ്‌ലിസ്സിനെ റാഞ്ചി ഹൈദരാബാദ്; ഐപിഎല്‍ കിരീടം ലക്ഷ്യം

ടീമിനെ മൊത്തത്തില്‍ കൂട്ടിയണക്കാന്‍ കഴിവുള്ള കളിക്കാരനാണ് മുഹമ്മദ് എന്ന പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ട്. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും പരീശീലകന്‍ വ്യക്തമാക്കി. ആരാധകരുടെ വൃന്ദത്താല്‍ പുകഴ്‌പെറ്റ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് പുതിയ താരത്തിന്റെ പ്രതികരണം. കേരളത്തില്‍ കളിക്കുന്നതിനൊപ്പം ഇവിടുത്തെ സംസ്‌കാരത്തെയും ജീവിതരീതിയേയും അടുത്തറിയുകയും തന്റെ ലക്ഷ്യമാണെന്ന് താരം പറഞ്ഞു.

Story first published: Thursday, July 18, 2019, 17:19 [IST]
Other articles published on Jul 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X