Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിന് മുന്നില്‍ പ്രൗഢി കാട്ടി മൊട്ടേര സ്‌റ്റേഡിയം: അറിയണം ഇക്കാര്യങ്ങള്‍

അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ആഗോളശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേറ്റ് ഇന്ത്യ സംഘടിപ്പിച്ച 'നമസ്‌തേ ട്രംപ്' പരിപാടിക്ക് മൊട്ടേര സ്‌റ്റേഡിയമാണ് വേദിയായത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ചരിത്ര മുഹൂര്‍ത്തത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയം സാക്ഷിയാകുമ്പോള്‍ കായിക പ്രേമികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ കാണാം.

Things you Should Know About Motera Stadium | Oneindia Malayalam
ലോകത്തിന് മുന്നില്‍ പ്രൗഢി കാട്ടി മൊട്ടേര സ്‌റ്റേഡിയം: അറിയണം ഇക്കാര്യങ്ങള്‍

1. ഐതിഹാസിക മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ (എംസിജി) മറികടന്നാണ് മൊട്ടേര സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സറ്റേഡിയമെന്ന പദവി അലങ്കരിക്കുന്നത്. ഒരേസമയം 1.10 ലക്ഷം പേര്‍ക്ക് ഇരുന്നു മത്സരം കാണാനുള്ള സൗകര്യം മൊട്ടേര സ്റ്റേഡിയത്തിലുണ്ട്. പരമാവധി 95,000 പേരെയാണ് ഓസ്‌ട്രേലിയയിലെ എംസിജി സ്‌റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാവുക. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പഴയ സ്റ്റേഡിയം പൊളിച്ചുകളഞ്ഞാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ സ്റ്റേഡിയം പണിതത്. ഓസ്‌ട്രേലിയന്‍ കമ്പനിയായ പോപ്പുലസാണ് പുതിയ മൊട്ടേര സ്റ്റേഡിയത്തിന്റെ ശില്‍പ്പികള്‍.

2. ക്രിക്കറ്റിലെ ചരിത്രപ്രധാന നിമിഷങ്ങള്‍ക്ക് മൊട്ടേര സ്റ്റേഡിയം സാക്ഷിയാണ്. ഇവിടെ വെച്ചാണ് സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റില്‍ പതിനായിരം റണ്‍സിന്റെ നാഴികക്കല്ല് പിന്നിട്ടത്. റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റുവേട്ടക്കാരനായി കപില്‍ ദേവ് മാറിയതും മൊട്ടേര സ്റ്റേഡിയത്തില്‍ വെച്ചാണ്.

ലോകത്തിന് മുന്നില്‍ പ്രൗഢി കാട്ടി മൊട്ടേര സ്‌റ്റേഡിയം: അറിയണം ഇക്കാര്യങ്ങള്‍

3. പുതിയ മൊട്ടേര സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും യാതൊരു കുറവുമില്ല. എയര്‍ കണ്ടീഷണര്‍ സ്ഥാപിച്ച 75 കോര്‍പ്പറേറ്റ് ബോക്‌സുകളുണ്ട് മത്സരം കാണാനായി സ്‌റ്റേഡിയത്തില്‍. ഇതിന് പുറമെ 55 മുറികളുള്ള ക്ലബ് ഹൗസും ഭക്ഷണശാലകളും നീന്തല്‍ക്കുളവും ജിമ്മും സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മത്സരങ്ങള്‍ക്കുള്ള സൗകര്യവും സ്റ്റേഡിയം അവകാശപ്പെടും. 3D പ്രൊജക്ടര്‍ തിയേറ്ററും മൊട്ടേര സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്.

4. മത്സരം കാണാനെത്തുന്നവര്‍ക്കായി സ്‌റ്റേഡിയത്തിലെ ഓരോ സ്റ്റാന്‍ഡിലും പ്രത്യേക ഫുഡ് കോര്‍ട്ടുകളും സ്വീകരണ ലോഞ്ചുകളുമുണ്ട്. സ്റ്റേഡിയത്തിന്് അകത്ത് മൂന്നു പരിശീലന പിച്ചുകളും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉറപ്പാക്കുന്ന മീഡിയാ ബോക്‌സാണ് സ്‌റ്റേഡിയത്തിലെ മറ്റൊരു വിശേഷം.

5. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും മൊട്ടേര സ്റ്റേഡിയത്തില്‍ എടുത്തുപറയണം. മൂവായിരം കാറുകള്‍ക്കും പതിനായിരം ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാം. അഹമ്മദാബാദ് മെട്രോയുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിനാല്‍ സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ക്രിക്കറ്റിന് പുറമെ ഫുട്ബോള്‍, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, കബഡി, ബോക്‌സിങ്, ടെന്നീസ് തുടങ്ങിയ കായികവിനോദങ്ങള്‍ക്കും സ്‌റ്റേഡിയത്തില്‍ സൗകര്യമുണ്ട്.

Story first published: Monday, February 24, 2020, 14:55 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+