ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ അറസ്റ്റ് ചെയ്തു. ഷമിയുടെ വീട് ആക്രമിച്ചെന്ന വീട്ടുകാരുടെ പരാതിപ്രകാരമായിരുന്നു അറസ്റ്റ്. ഇതിനുശേഷം അവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയും ഭാര്യയും ദീര്‍ഘകാലമായി അകല്‍ച്ചയിലാണ്. കഴിഞ്ഞദിവസം ഷമിയുടെ വീട്ടിലെത്തിയ ഇവര്‍ ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്താന്നാണ് പരാതി.
പാതിരാത്രിയോടെ ഹസിന്‍ മകള്‍ ദേബോയേയും കൊണ്ട് ഷമിയുടെ വീട്ടിലെത്തിയത്. ഇവിടെവെച്ച് അമ്മയും മറ്റ് ബന്ധുക്കളുമായി തര്‍ക്കമുണ്ടാക്കുകയും പിന്നീട് വീട് ആക്രമിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് സെക്ഷന്‍ 151 പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അതേസമയം, പോലീസ് ഷമിയുടെ പക്ഷത്താണെന്നും അകാരണമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഹസിന്‍ ആരോപിച്ചു.

ഷമിയുടെ വീട്ടില്‍ ചെല്ലാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്ന് ഹസിന്‍ പറഞ്ഞു. ഷമിയുടെ വീട്ടുകാര്‍ തന്നെയാണ് അപമാനിച്ചത്. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ഹസിന്‍ ആരോപിക്കുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഷമി ഗാര്‍ഹിക പീഡനം നടത്തിയെന്നും ഇവരുടെ പരാതിയുണ്ട്. ഈ പരാതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ് പുതിയ സംഭവം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications