Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൂംറയല്ല, നിലവിലെ ഇഷ്ട ഇന്ത്യന്‍ പേസറാരെന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്‌ക്കര്‍

കട്ടക്ക്: ഇന്ത്യന്‍ ടീമിലെ നിലവിലെ താരങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പേസ് ബൗളറാരെന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്‌ക്കര്‍. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തന്നെ മികച്ച ബൗളര്‍ മുഹമ്മദ് ഷമിയാണെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കിടെയാണ് ഷമിയുടെ ബൗളിങ്ങിനെ ഗവാസ്‌ക്കര്‍ വാനോളം പുകഴ്ത്തിയത്. ഷമിയുടെ പേസ് ബൗളിങ്ങിനെ പ്രശംസിക്കാതെ വയ്യ.മികച്ച വേഗത്തിനൊപ്പം ലൈനും ലെങ്തും കൃത്യമായി നിലനിര്‍ത്തുന്നു.പന്തിനെ സ്വിങ് ചെയ്യിക്കുന്നതിലും മികവ് കാട്ടുന്നു.

ഷമിയുടെ ബൗളിങ് മാല്‍ക്കോ മാര്‍ഷലിനെ ഓര്‍മ്മപ്പെടുത്തുന്നു. പന്തെറിയാനായി ഷമി ഓടിവരുന്നത് കാണുമ്പോള്‍ ഇരയെപ്പിടിക്കാന്‍ ചീറ്റപ്പുലി ഓടിവരുന്നത് പോലെ തോന്നുന്നുവെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. സമീപകാലത്തായി ഇന്ത്യന്‍ ടീമിനൊപ്പം തകര്‍പ്പന്‍ ബൗളിങ്ങാണ് ഷമി പുറത്തെടുക്കുന്നത്. ഈ വര്‍ഷം 42 വിക്കറ്റാണ് ഷമി സ്വന്തം പേരിലാക്കിയത്. ടെസ്റ്റിലുള്‍പ്പെടെ എല്ലാ ഫോര്‍മാറ്റിലും ഷമി തിളങ്ങി.

sunil-gavaskar

ഇന്ത്യക്കുവേണ്ടി 47 ടെസ്റ്റില്‍ നിന്ന് 175 വിക്കറ്റും 73 ഏകദിനത്തില്‍ നിന്ന് 136 വിക്കറ്റും എട്ട് ട്വന്റി20യില്‍ നിന്ന് 10 വിക്കറ്റും ഷമിയുടെ അക്കൗണ്ടിലുണ്ട്.ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കുവേണ്ടിയും 29കാരനായ ഷമി കളിച്ചിട്ടുണ്ട്.

Story first published: Monday, December 23, 2019, 9:19 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+