വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന പേസ് ബൗളര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുന്ന ഷമി തന്നോട് ധോണി ദേഷ്യത്തോടെ സംസാരിച്ച സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. മനോജ് തിവാരിയുമൊത്ത് ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവിലാണ് ഷമി ധോണിയുടെ ദേഷ്യം അനുഭവിച്ചറിഞ്ഞ സംഭവം വെളിപ്പെടുത്തിയത്. ധോണിയുടെ ചീത്ത കേട്ടിട്ടുണ്ടോയെന്ന തിവാരിയുടെ ചോദ്യത്തിന് മറുപടിയായാണ് ഷമി ഇക്കാര്യം പറഞ്ഞത്.

2014ലെ ന്യൂസീലന്‍ഡ് പര്യടനത്തിലാണ് സംഭവം. അന്ന് 302 റണ്‍സ് നേടി ഇന്ത്യയുടെ അന്തകനായത് ബ്രണ്ടന്‍ മക്കല്ലമായിരുന്നു. മക്കല്ലത്തെ 14 റണ്‍സില്‍ നില്‍ക്കെ എന്റെ ഓവറില്‍ കോലി ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. മക്കല്ലത്തെ പെട്ടെന്ന് പുറത്താക്കാമെന്ന ടീമിന്റെ പ്രതീക്ഷ തെറ്റിച്ച് അദ്ദേഹം ബാറ്റിങ് തുടര്‍ന്നു. അന്ന് കളി അവസാനിക്കാറായ സമയത്ത് എന്തിനാണ് ആ ക്യാച്ച് നഷ്ടപ്പെടുത്തിയതെന്ന് കോലിയോട് ഞാന്‍ ചോദിച്ചിരുന്നു. പിന്നീട് ഒരവസരവും നല്‍കാതെ മക്കല്ലം ട്രിപ്പിള്‍ സെഞ്ച്വറി നേടി. അന്നേ ദിവസം ഒരു ബാറ്റ്‌സ്മാന്റെ വിക്കറ്റിനുള്ള അവസരം കൂടി ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയതോടെ നിയന്ത്രണം നഷ്ടമായി.

ഞങ്ങളുടെ ധോണി ഇങ്ങനെയല്ല... വയസന്‍ ലുക്കിലുള്ള ധോണിയെ കണ്ട് ഞെട്ടി ആരാധകര്‍ഞങ്ങളുടെ ധോണി ഇങ്ങനെയല്ല... വയസന്‍ ലുക്കിലുള്ള ധോണിയെ കണ്ട് ഞെട്ടി ആരാധകര്‍

dhoniandmohammedshami

ഉച്ചഭക്ഷണത്തിന് പിരിയാനുള്ള ഓവറിലെ അഞ്ചാം പന്ത് ഞാന്‍ ബൗണ്‍സര്‍ എറിഞ്ഞു. അത് മഹി ഭായിയുടെ തലക്ക് മുകളിലൂടെ ബൗണ്ടറി പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഡ്രസിങ് റൂമിലെത്തിയ ധോണി അടുത്തെത്തുകയും ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും പന്ത് നന്നായി എറിയണമായിരുന്നുവെന്ന് ധോണി പറഞ്ഞു. എന്നാല്‍ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോയതാണെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇതിനുള്ള മറുപടി ധോണി അല്‍പ്പം ദേഷ്യത്തോടെയാണ് നല്‍കിയത്. നിരവധി കളിക്കാരെ കണ്ടിട്ടുണ്ടെന്നും കള്ളം പറയരുതെന്നും നിങ്ങളുടെ ക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുതെന്നും ധോണി അന്ന് പറഞ്ഞു-ഷമി വ്യക്തമാക്കി.

29കാരനായ ഷമി സ്വിങ് ബൗളിങ്ങിലാണ് തിളങ്ങുന്നത്.ഇന്ത്യന്‍ ജഴ്‌സിയില്‍ 49 ടെസ്റ്റില്‍ നിന്ന് 180 വിക്കറ്റും 77 ഏകദിനത്തില്‍ നിന്ന് 144 വിക്കറ്റും 11 ടി20യില്‍നിന്ന് 12 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 49 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റും ഷമി വീഴ്ത്തിയിട്ടുണ്ട്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ,കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഐപിഎല്‍ കളിച്ചത്. കഴിഞ്ഞിടെ തന്റെ കുടുംബജീവിതത്തിന്റെ തകര്‍ച്ചയെക്കുറിച്ച് ഷമി വെളിപ്പെടുത്തിയിരുന്നു. മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ച സംഭവവും ഷമി പറഞ്ഞു. ഷമിക്കെതിരേ അദ്ദേഹത്തിന്റെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയും കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്.

Story first published: Sunday, May 10, 2020, 18:00 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X