ഇത് ഷമി 2.0; തകര്‍പ്പന്‍ രണ്ടാം വരവ്, കരുത്തും വേഗതയും; ആരു തടുക്കും, രണ്ട് കളിയില്‍ 8 വിക്കറ്റ്
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഭുവേശ്വര്‍ കുമാറിന് പരിക്കേറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കില്ലായിരുന്നു. എന്നാല്‍, കിട്ടിയ അവസരം ശരിയായി വിനിയോഗിച്ച ഷമിയാണ് ഇപ്പോള്‍ ഹീറോ. രണ്ട് കളികളില്‍ നിന്നും 8 വിക്കറ്റുകളുമായി ഷമി തകര്‍പ്പന്‍ കളിയാണ് കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ കൈവിട്ടുപോകുമായിരുന്ന മത്സരം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം തിരിച്ചുപിടിച്ച ഷമി വിന്‍ഡീസിനെതിരെയും നാലു വിക്കറ്റുമായി തിളങ്ങി.
കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷമി പിന്നീട് പരിക്കുമൂലം ടീമിന് പുറത്താവുകയായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും ഒക്കെയായി ഏതാണ്ട് ഒന്നരവര്‍ഷത്തോളം ടീമില്‍ നിന്നും പുറത്തായിരുന്ന ഷമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. ടെസ്റ്റ് ടീമിലേക്കും അതുവഴി ഏകദിന ടീമിലേക്കും തിരിച്ചെത്തിയ താരം ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയാണ്.

ഷമിയുടെ രണ്ടാം വരവ്
ഷമിയുടെ രണ്ടാം വരവില്‍ വേഗവും ഫിറ്റ്‌നസും കൂടിയതായി കാണാം. ഭാരം കുറച്ചതാണ് ഇതിന് കാരണമെന്ന് ഷമി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഭക്ഷണക്രമത്തില്‍ ഷമി മാറ്റം വരുത്തി. മധുരവും ബ്രഡ്ഡും പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കിയെങ്കിലും തനിക്കത് ഏറെ ഗുണം ചെയ്തു. ഭക്ഷണക്രമത്തിലെ മാറ്റം തടി കുറയ്ക്കാന്‍ സഹായിച്ചതോടെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നും ഷമി പറയുന്നു.

ടെസ്റ്റ് ടീമിലൂടെ ഏകദനത്തിലേക്ക്
ടെസ്റ്റ് ടീമിലെ മിന്നുന്ന പ്രകടനത്തിനിടെയാണ് ഷമിയെ പിടിച്ചുലച്ച കുടുംബപ്രശ്‌നം ഉണ്ടാകുന്നത്. ഭാര്യയുമായുണ്ടായ കേസുകള്‍ താരത്തെ മാനസികമായി വലച്ചെങ്കിലും ബിസിസിഐ അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഷമിയുടെ കരാറും അംഗീകരിക്കപ്പെട്ടു. ഏകദിന ടീമില്‍ തിരിച്ചെത്തിയശേഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഷമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റും നല്‍കി.

രണ്ടു മത്സരങ്ങളിലെ പ്രകടനം
ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമി അഫ്ഗാനെതിരായ ടീമില്‍ ഇടം നേടിയത്. ആ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയെ അവസാന ഓവറില്‍ ജയത്തിലേക്ക് നയിച്ചത് ഷമിയുടെ ഉജ്വല ബൗളിങ്ങാണ്. വെസ്റ്റിന്‍ഡീസിനതിരെയും സമാന പ്രകടനം ആവര്‍ത്തിച്ചു. ക്രിസ് ഗെയ്‌ലും ഷായ് ഹോപ്പും ഉള്‍പ്പെടെ വിന്‍ഡീസിന്റെ നാലു വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. പരിക്കുമാറി ഭുവി തിരിച്ചെത്തുമ്പോള്‍ ഷമിയെയും ടീമില്‍ ഉള്‍പ്പെടുത്താനാകും ഇനി ടീം ഇന്ത്യയുടെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications