വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഷമിയും മായങ്കും; കരിയറിലെ ഉയര്‍ന്ന റാങ്കില്‍

CC Test Rankings: Mohammed Shami, Mayank Agarwal on all-time high after Indore heroics

ഇന്‍ഡോര്‍: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിക്കും മായങ്ക് അഗര്‍വാളിനും മുന്നേറ്റം. സ്ഥിരതയോടെ കളിക്കുന്ന ഇരുവരും കരിയറിലെ ഉയര്‍ന്ന റാങ്കിങ്ങിലാണെത്തിയത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ താരത്തിന് 790 പോയന്റായി. ഒരു ഇന്ത്യന്‍ പേസറുടെ ഉയര്‍ന്ന മൂന്നാമത്തെ പോയന്റാണിത്. കപില്‍ദേവ്(877), ജസ്പ്രീത് ബുംറ(832) എന്നിവര്‍ക്ക് താഴെയാണ് ഇപ്പോള്‍ ഷമിയുടെ സ്ഥാനം.

സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഷമി എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ 11-ാം റാങ്കിലെത്തി. കേവലം എട്ട് ടെസ്റ്റുകള്‍ മാത്രം കളിച്ചാണ് മായങ്ക് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ആദ്യ എട്ട് ടെസ്റ്റുകളില്‍നിന്നും മായങ്കിനേക്കാള്‍ റണ്‍സ് നേടിയ ക്രിക്കറ്റ് ചരിത്രത്തില്‍തന്നെ ഏഴു ബാറ്റ്‌സ്മാന്മാരാണുള്ളത്.

മടങ്ങിവരവ് ഗംഭീരമാക്കി പൃഥ്വി ഷാ; മുംബൈയ്ക്കുവേണ്ടി വെടിക്കെട്ട് ബാറ്റിങ്മടങ്ങിവരവ് ഗംഭീരമാക്കി പൃഥ്വി ഷാ; മുംബൈയ്ക്കുവേണ്ടി വെടിക്കെട്ട് ബാറ്റിങ്

shamiandmayankagarwal

ബാറ്റ്‌സ്മാന്മാരില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ചേതേശ്വര്‍ പൂജാര നാലാമതും അജിങ്ക്യ രഹാനെ അഞ്ചാം സ്ഥാനത്തുമുണ്ട്. രോഹിത് ശര്‍മ 10-ാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ പാറ്റ് കമ്മന്‍സ്, കാഗിസോ റബാഡ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. ജസ്പ്രീത് ബുംറ നാലാമതും ആര്‍ അശ്വിന്‍ 10-ാം സ്ഥാനത്തുമാണ്. രവീന്ദ്ര ജഡേജ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 35-ാം സ്ഥാനത്തെത്തി. ബൗളര്‍ ഇശാന്ത് ശര്‍മ 20-ാം സ്ഥാനത്തും ഉമേഷ് യാദവ് 22-ാം സ്ഥാനത്തുമാണ്. ടീമുകളില്‍ ഇന്ത്യ 119 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്താണ്. 109 റേറ്റിങ്ങുള്ള ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Sunday, November 17, 2019, 16:51 [IST]
Other articles published on Nov 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X