Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിയുമായി ഹോട്ടലില്‍വെച്ച് നടന്നതെന്ത്?; പാക് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ദില്ലി: ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലില്‍ പറഞ്ഞു കേട്ടിരുന്ന പാക്കിസ്ഥാന്‍കാരിയായ പെണ്‍കുട്ടി അലിഷ്ബ ഒടുവില്‍ പ്രതികരണവുമായി രംഗത്തെത്തി. ഷമിയും അലിഷ്ബായും തമ്മില്‍ ദുബായ് ഹോട്ടലില്‍വെച്ച് അരുതാത്തത് നടന്നെന്നും ഇരുവരും തമ്മില്‍ അശ്ലീല ചാറ്റിങ് ഉണ്ടായെന്നുമാണ് ഹസിന്റെ ആരോപണം.

ഷമിയുടെ ഭാര്യയുടെ ആരോപണങ്ങള്‍ പാതി ശരിവെച്ചുകൊണ്ട് അലിഷ്ബാ ഒരു മാധ്യമത്തിന് ഇപ്പോള്‍ അഭിമുഖം നല്‍കിയത്. ഷമിയുടെ ആരാധികയായ താന്‍ ദുബായില്‍വെച്ച് കണ്ടിരുന്നെന്നും എന്നാല്‍ ലൈംഗികബന്ധം ഉണ്ടായില്ലെന്നുമാണ് അലിഷ്ബായുടെ പ്രതികരണം. ഷമിയുമായി ഏറെനാളായി അടുപ്പമുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

mohamdshami

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനുമായുള്ള തോല്‍വിക്കുശേഷമാണ് ഷമിയുമായി താന്‍ ആദ്യമായി പരിചയപ്പെട്ടെന്ന് അലിഷ്ബാ പറയുന്നു. ഷമിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. അവരിലൊരാള്‍ മാത്രമാണ് താന്‍. നേരിട്ട് കാണാനും സംസാരിക്കും സാഹചര്യമുണ്ടായപ്പോള്‍ സുഹൃത്തുക്കളാകുകയായിരുന്നു.

ദുബായില്‍ സഹോദരി താമസിക്കുന്നുണ്ട്. അവിടെ സന്ദര്‍ശിക്കുമ്പോഴാണ് ഷമിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഹസിന്‍ ആരോപിക്കുന്നതുപോലെ മുഹമ്മദ് ഭായ് എന്നൊരാളെ അറിയില്ല. ഷമിക്ക് ഏതെങ്കിലും തരത്തില്‍ പണം നല്‍കിയിട്ടുമില്ല. ഷമി താമസിക്കുന്ന ഹോട്ടലില്‍ പോകകയും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മറ്റൊരു ബന്ധവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ഷമിക്കെതിരെ ബിസിസിഐ അന്വേഷണം നടക്കുന്നതിനിടെയാണ് അലിഷ്ബായുടെ രംഗപ്രവേശനമെന്നത് ശ്രദ്ധേയമാണ്. അലിഷ്ബായും ഷമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പണത്തെക്കുറിച്ചും ബിസിസിഐ അന്വേഷിക്കുന്നുണ്ട്. ഒത്തുകളിക്ക് ഷമി കൂട്ടുനിന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Story first published: Tuesday, March 20, 2018, 8:13 [IST]
Other articles published on Mar 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+