Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് ഷമിയെ പോലീസ് ചോദ്യം ചെയ്തു; ഐപിഎല്ലില്‍ കളിക്കാനാകുമോ?

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതിനെ തുടര്‍ന്ന് ഷമിക്ക് ദില്ലി ടീമിനൊപ്പം ചേര്‍ന്ന് ഐപിഎല്ലിലെ അടുത്ത മത്സരം കളിക്കാന്‍ സാധിക്കും.

ഷമിയെ ചോദ്യം ചെയ്തശേഷം തത്കാലം വിട്ടയച്ചതായി പോലീസ് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി അറിയിച്ചു. വിട്ടയച്ചെങ്കിലും ഇനിയും ആവശ്യമെങ്കില്‍ വിളിപ്പിക്കും. ഷമിക്ക് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് ഷമിയെ പോലീസ് ചോദ്യം ചെയ്തത്.

mohammadshami

ഷമി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിരുന്നു. ഷമിയുടെ സഹോദരനെയും കേസിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ ഒട്ടേറെ ആരോപണങ്ങളുമായാണ് ഷമിയുടെ ഭാര്യ പരാതി നല്‍കിയത്. സഹോദരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിപ്പെട്ടിരുന്നു.

ഞായറാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഷമി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചോദ്യം ചെയ്യലിനെ കുറിച്ച് ഷമി പ്രതികരിച്ചില്ല. ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഷമിയെ പോലീസ് സുരക്ഷയോടുകൂടി പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. ഷമി അടുത്ത ദിവസംതന്നെ ടീമിനൊപ്പം ചേരും.

Story first published: Thursday, April 19, 2018, 9:20 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+