For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സലാഹിനെ ചുംബിക്കാന്‍ ശ്രമിച്ച് വനിതാ റിപ്പോര്‍ട്ടര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലണ്ടന്‍: നാടകീയ മത്സരത്തിന് ശേഷമാണ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ കിരീടം ചൂടിയത്. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെയാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ഫൈനലിലെ ഗോളടക്കം തകര്‍പ്പന്‍ പ്രകടനവുമായി ലിവര്‍പൂളിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹാണ്. ഗോളടിച്ചും അടിപ്പിച്ചും ഈജിപ്ഷ്യന്‍ മെസിയെന്ന വിളിപ്പേര് ലഭിച്ച സലാഹിനെ അഭിമുഖത്തിനിടെ വനിതാ റിപ്പോര്‍ട്ടര്‍ ഉമ്മവെക്കാന്‍ ശ്രമിച്ചതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

മൗറീസ്യോ സാറി യുവന്റസ് കോച്ചാവും? ലഭിക്കേണ്ടത് ചെല്‍സിയുടെ പച്ചക്കൊടി
ചാമ്പ്യന്‍സ് ലീഗിലെ വിജയികള്‍ക്കുള്ള മെഡല്‍ വിതരണത്തിന് ശേഷം നടന്ന അഭിമുഖത്തിലാണ് രസകരമായ സംഭവം. മൈതാനത്തില്‍ താരങ്ങള്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ റിപ്പോര്‍ട്ടര്‍ സലാഹിനെ അഭിമുഖം ചെയ്യാനെത്തി. അഭിമുഖത്തിനിട കിരീട നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുന്ന സലാഹിനെ ചുംബിക്കാന്‍ വനിതാ റിപ്പോര്‍ട്ടര്‍ ശ്രമിച്ചെങ്കിലും സലാഹ് പെട്ടെന്ന് പിന്നോട്ടുമാറി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ആരാധകര്‍ സംഭവം ഏറ്റെടുത്തു.

salah

ഞങ്ങളുടെ രാജാവിനെ തൊട്ടുപോകരുതെന്നാണ് ആരാധകര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. കൗതുകകരമായ പല കമന്റുകളും വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്.2013ല്‍ സലാഹ് വിവാഹിതനായി സലാഹിന് ഒരു മകളുണ്ട്. കഴിഞ്ഞിടെ മൈതാനത്തിറങ്ങി പന്ത് തട്ടി പോസ്റ്റിലെത്തിച്ച സലാഹിന്റെ മകള്‍ മക്കയുടെ വീഡിയോ വൈറലായിരുന്നു. 2017ല്‍ റോമയില്‍ നിന്നാണ് സലാഹ് ലിവര്‍പൂളിലെത്തിയത്. ടീമിനൊപ്പം 74 മത്സരത്തില്‍ നിന്ന് 54 ഗോളാണ് സലാഹിന്റെ സമ്പാദ്യം.

Story first published: Wednesday, June 5, 2019, 9:40 [IST]
Other articles published on Jun 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+