കോലിയെ അനുകരിച്ച് ഫോട്ടോയെടുത്തു; ഹഫീസിനെ ട്രോളിക്കൊന്ന് ആരാധകര്‍
കറാച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കോലിയുടെ ഹെയര്‍സ്‌റ്റെലും ഡ്രെസിങ് സ്‌റ്റെലും എല്ലാം വളരെ ആവേശത്തോടെയാണ് ആരാധകര്‍ പിന്തുടരുന്നത്. സാമൂഹ്യ മാധ്യമത്തില്‍ ഇടയ്ക്കിടെ തന്റെ ഗ്ലാമര്‍ ഫോട്ടോയും കോലി അപ്‌ലോഡ് ചെയ്യാറുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയിലെ അവധിയില്‍ ഷര്‍ട്ടിടാതെയുള്ള കോലിയുടെ ഫോട്ടോയും ഏറെ വൈറലായിരുന്നു.
കോലിയുടെ ഈ സ്‌റ്റൈലിനെ പിന്തുടരാന്‍ ശ്രമിച്ച മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസിന് എട്ടിന്റെ പണിയാണ് കിട്ടിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ സെന്റ് ലൂസിയയിലെ ഹോട്ടലിന് പുറത്ത് സൂര്യാസ്തമയത്തില്‍ ഷര്‍ട്ടിടാതെ ഹഫീസെടുത്ത ചിത്രത്തെയാണ് ആരാധകര്‍ ട്രോളി കൊന്നത്.

പാവങ്ങളുടെ വിരാട് കോലി,കോലിയുടെ സിറോക്‌സ്,കോലിയുടെ ഫോട്ടോ കോപ്പിചെയ്യാതെ അദ്ദേഹത്തെപ്പോലെ കളിക്കാന്‍ നോക്കൂ തുടങ്ങി നിരവധി കമന്റുകളാണ് ഹഫീസിന്റെ ചിത്രത്തിന് താഴെ എത്തിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മോശം പ്രകടനം നടത്തിയ ഹഫീസ് നിലവില്‍ പാക് ടീമിന് പുറത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications