സെലക്ഷന്‍ കിട്ടാന്‍ സെക്‌സ്; ഐപിഎല്‍ ചെയര്‍മാന്റെ അസിസ്റ്റന്റിനെതിരെ വെളിപ്പെടുത്തല്‍

ദില്ലി: ഉത്തര്‍ പ്രദേശ് ക്രിക്കറ്റിന്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന സൂചനയുമായി വെളിപ്പെടുത്തല്‍. ഹിന്ദി ന്യൂസ് ചാനലായ ന്യൂസ്1 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ അസിസ്റ്റന്റ് മുഹമ്മദ് അക്രം സെയ്ഫി യുവ താരങ്ങളോട് പണവും സെക്‌സും ആവശ്യപ്പെട്ടതായി പറയുന്നു.

ഉത്തര്‍ പ്രദേശ് ക്രിക്കറ്റര്‍ രാഹുല്‍ ശര്‍മയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ഉത്തര്‍ പ്രദേശ് സംസ്ഥാന ടീമില്‍ അംഗമാകാന്‍ പണത്തോടൊപ്പം സ്ത്രീയെ വേണമെന്നും ആവശ്യപ്പെട്ടതായി രാഹുല്‍ പറയുന്നു. ദില്ലിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ സ്ത്രീയെ അയക്കാനായിരുന്നു അക്രത്തിന്റെ നിര്‍ദ്ദേശം.
രാഹുലിന് പിന്നാലെ ചില യുവ താരങ്ങളും പണം ആവശ്യപ്പെട്ടതായുള്ള വെളിപ്പെടുത്തല്‍ ചാനലിനോട് നടത്തിയിട്ടുണ്ട്. തെളിവായി രാഹുലും അക്രവും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. അതേസമയം, ആരോപണം അക്രം നിഷേധിച്ചിട്ടുണ്ട്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, വാര്‍ത്തയോട് രാജീവ് ശുക്ല പ്രതികരിച്ചിട്ടില്ല.
മുന്‍ താരങ്ങളായ മുഹമ്മദ് കൈഫും, ആര്‍ പി സിങ്ങും ഇതുസംബന്ധിച്ച് പ്രതികരിച്ചു. യുവതാരങ്ങളുടെ അവസരം നിഷേധിക്കുന്ന തരത്തില്‍ ഉത്തര്‍ പ്രദേശ് ക്രിക്കറ്റില്‍ അഴിമതിയുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ ശരിയായ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണന്ന് ആര്‍പി സിങ്ങും ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications