വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റ് കരിയറില്‍ എന്ത് സംഭവിച്ചു? വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് കൈഫ്. സൗരവ് ഗാംഗുലി നായകനായുള്ള ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്ന കൈഫ് ഏകദിനത്തില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. വമ്പനടിക്കാരനെന്നതിനെക്കേളേറെ ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനെന്ന നിലയിലാണ് കൈഫ് കൂടുതല്‍ ശോഭിച്ചത്. ഫീല്‍ഡിങ്ങിലും അസാമാന്യ പാഠവമുള്ള കൈഫിന് പക്ഷേ ടെസ്റ്റ് കരിയറില്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. ഇപ്പോഴിതാ തന്റെ ടെസ്റ്റ് കരിയറിന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൈഫ്.

അന്നത്തെ ടെസ്റ്റ് ടീമിലെ താരസമ്പന്നത തന്നെയായിരുന്നു ടെസ്റ്റില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതിന് കാരണമെന്നാണ് കൈഫ് പറയുന്നത്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് തുടങ്ങിയ വമ്പന്‍ താരനിരയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും എനിക്കും യുവരാജിനും ടെസ്റ്റില്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. എന്നെക്കാള്‍ കൂടുതല്‍ അവസരം യുവരാജിന് ലഭിച്ചു.2006ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചു .പരിക്കേറ്റ താരത്തിന് പകരം കിട്ടിയ അവസരത്തില്‍ 91 റണ്‍സുമായി തിളങ്ങി. എന്നാല്‍ അദ്ദേഹം ശാരീരിക ക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയതോടെ ഞാന്‍ പുറത്തായി.

തുടര്‍ച്ചയായി 140 കിമി വേഗം, ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിച്ചത് എങ്ങനെ? കോച്ച് പറയുന്നുതുടര്‍ച്ചയായി 140 കിമി വേഗം, ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിച്ചത് എങ്ങനെ? കോച്ച് പറയുന്നു

mohammadkaif

സച്ചിനും ദ്രാവിഡുമെല്ലാം വലിയ പ്രചോദനമായിരുന്നു-കൈഫ് പറഞ്ഞു.ഇന്ത്യക്കുവേണ്ടി 13 ടെസ്റ്റാണ് കൈഫ് കളിച്ചത്. ഇന്ത്യക്കുവേണ്ടി ആദ്യ അണ്ടര്‍ 19 ഏകദിന ലോകകപ്പ് വിജയിച്ച ക്യാപ്റ്റന്‍ കൈഫാണ്. 2000ല്‍ ഇന്ത്യ ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് വിജയിച്ചതിനെക്കുറിച്ചും കൈഫ് വെളിപ്പെടുത്തി. ഫൈനലില്‍ ശ്രീലങ്കയെയാണ് തോല്‍പ്പിച്ചത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് വലിയ ആത്മവിശ്വാസമായി. അതാണ് ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ തന്നെ തോല്‍പ്പിക്കാന്‍ പ്രചോദനമായത്. സെമിയിലെ യുവരാജിന്റെ ബാറ്റിങും അവിസ്മരണീയമായിരുന്നുവെന്നും കൈഫ് പറഞ്ഞു.

ടെസ്റ്റിലെ അരങ്ങേറ്റ സമയത്തെക്കുറിച്ചും കൈഫ് ഓര്‍ത്തെടുത്തു.ടെസ്റ്റിലേക്ക് വിളിയെത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. ഇന്ത്യക്ക് ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച നായകനെന്ന നിലയില്‍ അത്യാവശ്യം മാധ്യമ ശ്രദ്ധ അന്നുണ്ടായിരുന്നു. നിരവധി താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ എനിക്ക് അവസരം ലഭിച്ചത് വളരെ വെല്ലുവിളിയായിരുന്നു. 20ാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും അതല്‍പ്പം നേരത്തെയായെന്ന് എനിക്ക് തോന്നി.

അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, നാന്റി ഹെയ്‌വാര്‍ഡ് തുടങ്ങിയവരുടെ പേസ് ബൗളിങ്ങിനെ നേരിടുക കടുപ്പമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ മാനസികമായി അത്തരം പേസ് ബൗളിങ്ങിനെ നേരിടാന്‍ ഞാന്‍ ഒരുങ്ങിയിട്ടില്ലായിരുന്നു. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള രണ്ട് വര്‍ഷം ഹോം ഗ്രൗണ്ടായ കാണ്‍പൂരില്‍ മികച്ച പരിശീലനം നടത്തി. ഇതാണ് പേസ് ബൗളര്‍മാരെ പേടിയില്ലാതെ നേരിടാന്‍ കരുത്തേകിയതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. 13 ടെസ്റ്റില്‍ നിന്ന് 624 റണ്‍സും 125 ഏകദിനത്തില്‍ നിന്ന് 2753 റണ്‍സുമാണ് കൈഫിന്റെ സമ്പാദ്യം.

Story first published: Wednesday, June 17, 2020, 19:45 [IST]
Other articles published on Jun 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X