പാക്കിസ്ഥാന്റെ തോല്‍വിക്ക് കാരണക്കാരനാര്?; ടീമിലെ താരം ഹഫീസിന്റെ തുറന്നുപറച്ചില്‍
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ തോല്‍വി പാക്കിസ്ഥാന്‍ ടീമിനെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. ഒരിക്കലെങ്കിലും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന ആരാധകരുടെയും കളിക്കാരുടെയും മോഹം പൊലിഞ്ഞതോടെ ടീമിനെതിരെ പല ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍ താരങ്ങളും ആരാധകരും പാക് ടീമിന്റെ പ്രകടനത്തില്‍ കലിപ്പിലാണ്.
പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനും ടീമിന്റെ തോല്‍വിയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് സെമിയിലെത്താന്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തെ വിമര്‍ശനം ഒരുപരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. ഇതിനിടയില്‍ പാക്കിസ്ഥാന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ കളിക്കാരന്‍ കൂടിയായ മുഹമ്മദ് ഹഫീസ്.

ഉത്തരവാദിത്വം ഏതെങ്കിലും കളിക്കാരനല്ല
ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു കളിക്കാരനല്ലെന്ന് ഹഫീസ് പറഞ്ഞു. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയാത്തതാണ് പരാജയത്തിനിടയാക്കിയത്. വ്യക്തിപരമായ പ്രകടനങ്ങള്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയില്ല. എല്ലാ കളിക്കാരില്‍നിന്നും ഒരുപോലെയുള്ള പ്രകടനമികവ് ഉണ്ടായാല്‍ മാത്രമേ ഇക്കാലത്ത് കളി ജയിക്കാന്‍ കഴിയുകയുള്ളൂവെന്നും ഹഫീസ് ചൂണ്ടിക്കാട്ടി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തത്
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയിട്ടും ബൗളിങ് തെരഞ്ഞെടുക്കാനുള്ള സര്‍ഫ്രാസിന്റെ തീരുമാനം വിര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ തീരുമാനത്തെ ഹഫീസ് ന്യായീകരിച്ചു. പന്തെറിയാന്‍ തീരുമാനമെടുത്തത് ടീം തന്നെയാണ്. ടൂര്‍ണമെന്റില്‍ തങ്ങള്‍ നല്ല രീതിയിലല്ല പന്തെറിഞ്ഞത്. തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും ഹഫീസ് പറഞ്ഞു.

സെമി ഫൈനലിലെത്താന്‍ ശ്രമം
സെമി ഫൈനലിലെത്തണമെങ്കില്‍ പാക്കിസ്ഥാന് ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. ഇത് സാധ്യമാണെന്നാണ് ഹഫീസിന്റെ വിലയിരുത്തല്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത അവസാനിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. അടുത്ത മത്സരങ്ങളില്‍ ശ്രദ്ധയോടെ കളിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്കുശേഷം ജൂണ്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളുമായും പാക്കിസ്ഥാന് മത്സരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications