വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലും ഇവര്‍ക്കു 'രണ്ടാമിന്നിങ്‌സ്'- ഒന്നിലേറെ തവണ വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

അസ്ഹര്‍, ശ്രീനാഥ്, കാര്‍ത്തിക് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും ചിലര്‍ക്കു ഒന്നിലേറെ ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിലേറെ വിവാഹങ്ങള്‍ കഴിക്കണ്ടി വന്നിട്ടുള്ള ക്രിക്കറ്റ് താരങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചില വമ്പന്‍ താരങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇവര്‍ ഒന്നിലധികം ബന്ധങ്ങളിലേക്കു പോവുകയായിരുന്നു. ഈ തരത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ വിവാഹിതരായിട്ടുള്ള ഇന്ത്യയുടെ ചില ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഒത്തുകളി വിവാദത്തിലകപ്പെട്ടു പ്രതിച്ഛായ മോശമാവുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍. 19984ല്‍ അരങ്ങേറിയ അസ്ഹര്‍ ഇന്ത്യക്കായി 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ബാറ്റിങിനിടെ കക്കുഴ ഏറ്റവും മനോഹരമായി ഉപയോഗിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.
87ലാണ് അസ്ഹര്‍ 16 കാരിയായ നൗറീനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്കു മുഹമ്മദ് അസദുദ്ദീന്‍, മുഹമ്മദ് അയാസുദ്ദീന്‍ എന്നീ രണ്ടു ആണ്‍മക്കളുമുണ്ട്. ഒമ്പതു വര്‍ഷം മാത്രമേ ഇവരുടെ സാമ്പത്ത്യത്തിന് ആയുസുണ്ടായുള്ളൂ. നിയമപരമായി അസ്ഹറും നൗറീനും വിവാഹ മോചിതരാവുകയായിരുന്നു.
ഈ സമയത്തു പ്രശസ്ത ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയുമായി അസ്ഹര്‍ പ്രണയത്തിലായിരുന്നു. നൗറീനുമായുള്ള വിവാഹമോചനത്തിനു പിന്നാലെ അസ്ഹര്‍ സംഗീതയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും നീണ്ടില്ല. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ ഇവരും വിവാഹ മോചിതരായി.

 വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

മുന്‍ ബാറ്റ്‌സ്മാനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാല്യകാല സുഹൃത്തുമായ വിനോദ് കാംബ്ലിയാണ് രണ്ടാമത്തെയാള്‍. രമാകാന്ത് അച്ചരേക്കര്‍ക്കു കീഴില്‍ ഒരുമിച്ചായിരുന്നു സച്ചിനും കാംബ്ലിയും തുടക്കകാലത്തു പരിശീലനം നടത്തിയിരുന്നത്. സച്ചിനും കാംബ്ലിയും ചേര്‍ന്നു സ്‌കൂള്‍ കാലഘട്ടിലുണ്ടാക്കിയ 664 റണ്‍സിന്റെ റെക്കോര്‍ഡ് ഇന്നും ക്രിക്കറ്റ് പ്രേമികളുട മനസ്സിലുണ്ടാവും. അന്നു കാംബ്ലി അടിച്ചെടുത്തത് 339 റണ്‍സായിരുന്നു. ടെസ്റ്റില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡ് അദ്ദേഹത്തിന്റെ (14 ഇന്നിങ്‌സ്) പേരിലായിരുന്നു. പക്ഷെ കരിയറിന്റെ തുടക്കത്തിലെ ഈ ഫോം പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ കാംബ്ലി പിന്തള്ളപ്പെടുകയായിരുന്നു.
1998ല്‍ നെവോല്ല ലെവിസിനെയാണ് കാംബ്ലി ആദ്യം വിവാഹം കഴിക്കുന്നത്. പൂനെയിലെ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്നു ഇവര്‍. എന്നാല്‍ അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് കാംബ്ലി ആന്‍ഡ്രിയ ഹെവിറ്റിനെ മിന്നുകെട്ടി. ഇവര്‍ക്കു 2010ല്‍ ഒരു മകന്‍ പിറന്നിരുന്നു.

 ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്


1990കളില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനായിരുന്ന ജവഗല്‍ ശ്രീനാഥും രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. മൈസൂര്‍ എക്‌സ്പ്രസെന്നായിരുന്നു കര്‍ണാടകക്കാരനായ ശ്രീനാഥ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മികച്ച പേസും ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവും അദ്ദേഹത്തെ അപകടകാരിയാക്കിയിരുന്നു. ഏകദിനത്തില്‍ 300ല്‍ അധികം വിക്കറ്റുകളെടുത്ത ആദ്യഇന്ത്യന്‍ ബൗളറാണ് ശ്രീനാഥ്. വിരമിച്ച ശേഷം ഇപ്പോള്‍ ഐസിസിയുടെ മാച്ച് റഫറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
കുടുംബജീവിതത്തിലേക്കു വന്നാല്‍ 1999ലായിരുന്നു ശ്രീനാഥും ജ്യോത്സനയും വിവാഹിതരായത്. 2007ല്‍ ഈ ബന്ധം അവസാനിക്കുകയായിരുന്നു. 2008ല്‍ മാധ്യമപ്രവര്‍ത്തകയായ മാധവി പത്രാവലിയെ ശ്രീനാഥ് വിവാഹം കഴിക്കുകയും ചെയ്തു.

 യോഗ്‌രാജ് സിങ്

യോഗ്‌രാജ് സിങ്

ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ യോഗ്‌രാജ് സിങെന്ന പേര് അത്ര സുപരിചിതമല്ലെങ്കിലും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛനെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റും ആറു ഏകദിനങ്ങളും മാത്രമേ യോഗ്‌രാജ് കളിച്ചിട്ടുള്ളൂ. പരിക്കുകളും ഫിറ്റ്‌നസ് പ്രശനങ്ങളും അദ്ദേഹത്തിന്റെ കരിയറിനു വില്ലനാവുകയായിരുന്നു. മോശം സമയത്തു തന്നെ കപില്‍ ദേവ് പിന്തുണച്ചില്ലെന്നു യോഗ്‌രാജ് പിന്നീട് പല തവണ കുറ്റപ്പെടുത്തിയിരുന്നു.
സിഖ് വംശജനായ യോഗ്‌രാജ് ആദ്യം വിവാഹം കഴിച്ചത് മുസ്ലിം കുടുംബത്തില്‍ നിന്നുള്ള ശബ്‌നത്തെയാണ്. പിന്നീട് പല അഭിപ്രായവ്യത്യാസങ്ങളും കാരണം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മകനാണ് യുവരാജ്.
യോഗ്‌രാജ് പിന്നീട് സത്‌വീര്‍ കൗറിനെ ലവിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്കു രണ്ടു മക്കളുമുണ്ട്.

 ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഇക്കൂട്ടത്തില്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഒരേയൊരാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികാണ്. 2004ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ അദ്ദേഹത്തിന് പക്ഷെ എംഎസ് ധോണിയുടെ സാന്നിധ്യം കാരണം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു കാര്‍ത്തിക്. പലപ്പോഴും ധോണിക്കു പിന്നില്‍ റിസര്‍വ് കീപ്പറായാണ് താരം ടീമിലേക്കു വന്നത്. ഇന്ത്യക്കു 150 മല്‍സരങ്ങളില്‍ കാര്‍ത്തിക് ഇതിനകം കളിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ കൂട്ടുകാരിയായിരുന്ന നികിത വന്‍ജരയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം കഴിക്കുന്നത്. 2007ലായിരുന്നു ഇത്. എന്നാല്‍ കാര്‍ത്തികിന്റെ ഒരു സഹതാരവുമായി നികില പിന്നീട് അടുപ്പത്തിലായി. ഇതേ തുടര്‍ന്നു 2012ല്‍ ഇരുവരും വിഹാഹമോചിതരാവുകയും ചെയ്തു. ഇതിനു ശേഷം പ്രമുഖ സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലുമായി കാര്‍ത്തിക് പ്രണയത്തിലായി. 2015ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

Story first published: Thursday, June 10, 2021, 14:46 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X