Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ റോളില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ അമരക്കാരന്‍

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന് ഇനി പുതിയ റോള്‍.ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായാണ് അസ്ഹറുദ്ദീനെ നിയമിച്ചത്. പ്രകാശ് ചന്ദ് ജെയിനിനെ 73നെതിരേ 147 വോട്ടുകള്‍ക്കാണ് അസ്ഹറുദ്ദീന്‍ പരാജയപ്പെടുത്തിയത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തുപോകേണ്ടി വന്ന അസ്ഹറുദ്ദീന്‍ വീണ്ടും ക്രിക്കറ്റ് മേഘലയില്‍ സജീവമാകുകയാണ്.

പ്രതിഭാശാലിയാ മുന്‍ നായകന്റെ സേവനം ഹൈദരാബാദിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍.ഇന്ത്യയെ 47 ടെസ്റ്റിലും 174 ഏകദിനത്തിലും അസ്ഹറുദ്ദീന്‍ നയിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി രണ്ടാം വട്ടവും തിരഞ്ഞെടുത്തു.2014ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്ട്രട്ടറിയായിരുന്ന ഗാംഗുലി 2015ല്‍ ജഗന്മോഹന്‍ ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്നാണ് ബംഗാള്‍ ക്രിക്കറ്റിന്റെ അമരക്കാരനാവുന്നത്.

mohammadazharudheen

ഗാംഗുലിയുടെ കീഴില്‍ മികച്ച വളര്‍ച്ചയാണ് സമീപകാലത്തായി ബംഗാള്‍ നടത്തുന്നത്. നിലവിലെ നിയമം അനുസരിച്ച് ആറ് വര്‍ഷം പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ല.ആയതിനാല്‍ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമെ ഗാംഗുലിക്ക് ചുമതലയേല്‍ക്കാന്‍ കഴിയു.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസന്റെ മകള്‍ രൂപയെ തിരഞ്ഞെടുത്തിരുന്നു.

Story first published: Saturday, September 28, 2019, 11:25 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+