Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്ക് വിരാമം; സാനിയയുടെ സഹോദരിയും അസറുദ്ദീന്റെ മകനും വിവാഹിതരാകുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ്താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ മകനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയ്ക്ക് ഒടുവില്‍ സ്ഥിരീകരണം. ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന് സാനിയ അറിയിച്ചു. കുടുംബം വളരെ സന്തോഷത്തിലാണെന്നും അസറുദ്ദീന്റെ മകന്‍ അസദ് സഹോദരിക്ക് യോജിച്ച വരനാണെന്നും സാനിയ പറഞ്ഞു.

നേരത്തെ വിവാഹിതയായിരുന്ന അനം വിവാഹമോചനം നേടിയശേഷമാണ് ആസാദുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. ഇരുപത്തിയെട്ടുകാരിയായ അനം 2016 നവംബറില്‍ ഹൈദരാബാദ് ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ദീര്‍ഘകാല പ്രണയത്തിനു ശേഷം നടന്ന ഇവരുടെ വിവാഹം നീണ്ടുനിന്നില്ല. കഴിഞ്ഞ മേയില്‍ വിവാഹമോചിതയായ അനം പിന്നീട് അസദുമായി അടുക്കുകയായിരുന്നു. അഭിഭാഷകനായ അസദ് കഴിഞ്ഞ രഞ്ജി സീസണില്‍ ഗോവയ്ക്കുവേണ്ടി കളിച്ചിരുന്നു.

saniyasite

ഇരുവരും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇസ്റ്റഗ്രാമില്‍ പുറത്തുവന്നപ്പോള്‍ തന്നെ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അസറുദ്ദീന്‍. ഒത്തുകളിയുടെ പേരില്‍ വിലക്കുവന്നങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. രാഷ്ട്രീയത്തിലും സജീവമാണ് അസറുദ്ദീന്‍. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിതാ താരമായ സാനിയ മിര്‍സ അമ്മയായതിനുശേഷം കളിത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

Story first published: Monday, October 7, 2019, 17:24 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+