ടി20 ടീമില്‍ നിന്ന് തഴഞ്ഞു, പിസിബിയെ ട്രോളി അമീറിന്റെ പോസ്റ്റ്; വിവാദം ആകും മുമ്പെ ഡിലീറ്റ് ചെയ്തു
കറാച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമില്‍ നിന്ന് തഴഞ്ഞ പിസിബിയെ ട്രോളി പേസ് ബൗളര്‍ മുഹമ്മദ് അമീര്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ആറ് വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അമീര്‍ ആറ് വിക്കറ്റ് നേടിയിട്ടും എന്തുകൊണ്ടാണ് ടീമില്‍ ഇടം നല്‍കാത്തതെന്ന പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക സൈനബ് അബ്ബാസിന്റെ ട്വീറ്റിന് അമീര്‍ നല്‍കിയ മറുപടി പിസിബിയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റാണ് ടി20 ടീമില്‍ നിന്ന് തഴയാന്‍ കാരണമെന്നാണ് അമീര്‍ പറഞ്ഞത്.
അമീറിന്റെ മറുപടി വിവാദം സൃഷ്ടിച്ചേക്കുമെന്ന് തോന്നിച്ചതോടെ താരം അത് ഡിലീറ്റ് ചെയ്യുകയും പകരം ഒരു ദുഖവും ഇല്ലെന്നും എല്ലാവരും സന്തോഷമായിരിക്കൂ ഞാന്‍ ശക്തമായി തിരിച്ചുവരുമെന്നും അമീര്‍ ട്വീറ്റ് ചെയ്തു. അമീറിനൊപ്പം സീനിയര്‍ പേസര്‍ വഹാബ് റിയാസിനും ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.

അതേ സമയം മുന്‍ നായകന്മാരായ ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും പാക് നിരയില്‍ തിരിച്ചെത്തി. ഓള്‍റൗണ്ടര്‍മാരായ ഇരുവരുടെയും സമീപകാലത്തെ പ്രകടനം വിലയിരുത്തിയാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പാക് പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ് പറഞ്ഞു. പാകിസ്താനിലാണ് ടി20 പരമ്പര നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 24നും രണ്ടാം മത്സരം 25നും മൂന്നാം മത്സരം 27നും നടക്കും. ടി20ക്കൊപ്പം ഏകദിന,ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് പാകിസ്താനില്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications