വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'യുകെയില്‍ താമസിച്ച് ആമിര്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനൊരുങ്ങുന്നു'; സത്യാവസ്ഥ വെളിപ്പെടുത്തി ഭാര്യ

വിരമിച്ച പാക്കിസ്ഥാൻ താരം ആമിർ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമോ?

ലണ്ടന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനിറങ്ങിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ ഭാര്യ രംഗത്തെത്തി. ആമിറിന്റെ ഭാര്യയും ഇംഗ്ലണ്ട് സ്വദേശിയുമായ നര്‍ഗിസ് മാലിക് ആണ് രാജ്യം വിട്ടുമാറുന്നതിനെക്കുറിച്ച് പ്രതികരിച്ചത്. ആമിര്‍ ഇംഗ്ലണ്ടില്‍ വീടുവാങ്ങി സ്ഥിരതാമസം മാറ്റാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തങ്ങളുടെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നാണ് നര്‍ഗിസിന്റെ പ്രതികരണം. ആമിര്‍ ഒരു തികഞ്ഞ പാക്കിസ്ഥാനിയും രാജ്യസ്‌നേഹിയുമാണ്. രാജ്യത്തിനുവേണ്ടി കളിക്കുന്നതില്‍ അഭിമാനം കണ്ടെത്തുന്ന കളിക്കാരനാണ് ആമിര്‍. തങ്ങളുടെ മകള്‍ മിന്‍സയ്ക്കുപോലും പാക്കിസ്ഥാനോടാണ് ഏറെ സ്‌നേഹം. ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ പിതാവിനെപ്പോലെ പാക്കിസ്ഥാനുവേണ്ടി കളിക്കുമെന്നാണ് മകള്‍ പറയുന്നതെന്നും നര്‍ഗിസ് വിശദീകരിച്ചു.

ആഷസിന് തുടക്കമാകുന്നു; ആദ്യ ടെസ്റ്റില്‍ ആര്‍ച്ചറിന് ഇടം നല്‍കാതെ ഇംഗ്ലണ്ട് ആഷസിന് തുടക്കമാകുന്നു; ആദ്യ ടെസ്റ്റില്‍ ആര്‍ച്ചറിന് ഇടം നല്‍കാതെ ഇംഗ്ലണ്ട്

ആമിര്‍ പാക്കിസ്ഥാനുവേണ്ടി കളിക്കും

ആമിര്‍ പാക്കിസ്ഥാനുവേണ്ടി കളിക്കും

ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മാത്രമാണ് വിരമിച്ചതെന്ന് അവര്‍ പറഞ്ഞു. ഏകദിനത്തിലും ടി20യിലും രാജ്യത്തിനുവേണ്ടി കൂടുതല്‍ മികവോടെ കളിക്കുന്നതിനുവേണ്ടിയാണ് ആമിര്‍ ടെസ്റ്റ് മതിയാക്കിത്. നെഗറ്റീവ് ചിന്താഗതിക്കാരായ ആളുകള്‍ക്ക് ദൈവ് നല്ല ചിന്തകള്‍ നല്‍കാന്‍ താന്‍ പ്രാര്‍ഥിക്കുന്നു. ഇത്രമാത്രമേ ഇതേക്കുറിച്ച് പറയാനുള്ളൂവെന്നും നര്‍ഗിസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിലേക്ക് താമസം മാറിയേക്കും

ഇംഗ്ലണ്ടിലേക്ക് താമസം മാറിയേക്കും

ഭാര്യയ്ക്ക് യുകെ പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ പങ്കാളിയെന്ന നിലയില്‍ ആമിറിന് രാജ്യത്ത് കഴിയാം. ജോലി ചെയ്യുന്നതിനോ മറ്റ് ആനുകൂല്യം ലഭിക്കുന്നതിനോ തടസ്സമുണ്ടാകില്ല. സ്ഥിരം പാസ്‌പോര്‍ട്ടിന് പിന്നീട് ശ്രമിക്കുകയും ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ സ്വന്തമായി വീടെടുത്ത് യുകെയില്‍ ആമിര്‍ സ്ഥിര താമസമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. ആമിര്‍ വീടെടുക്കുന്ന കാര്യം നര്‍ഗില്‍ നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടുമായി അടുത്തബന്ധം

ഇംഗ്ലണ്ടുമായി അടുത്തബന്ധം

ഇംഗ്ലണ്ടിലേക്ക് ഇടയ്ക്കിടെ യാത്രചെയ്യുന്നയാളാണ് ആമിര്‍. ഇംഗ്ലണ്ടില്‍ കഴിഞ്ഞവര്‍ഷം വരെ കൗണ്ടി ക്രിക്കറ്റ്് കളിക്കാറുമുണ്ടായിരുന്നു. നേരത്തെ ഒത്തുകളി ആരോപണത്തിന് ആമിര്‍ പിടിയിലായതും ഇംഗ്ലണ്ടിലാണ്. പിന്നീട് വിലക്കിനുശേഷം തിരിച്ചെത്തുകയായിരുന്നു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുന്ന ആമിര്‍ ഇനി ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുമോ എന്ന് ആരാധകര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് ഭാര്യ മറുപടിയുമയെത്തിയത്. ഇംഗ്ലണ്ട് ടീമില്‍ ഇപ്പോള്‍ കളിക്കുന്ന കളിക്കാരെല്ലാം ഇതരരാജ്യക്കാരാണെന്നതിനാല്‍ ആമിറിനും ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നതിന് തടസ്സമുണ്ടാകില്ല.


Story first published: Thursday, August 1, 2019, 12:26 [IST]
Other articles published on Aug 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X