Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി

കറാച്ചി: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി. പരമ്പരയ്ക്കായി അമീര്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നേരത്തെ തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനാല്‍ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കാന്‍ അമീര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനം മാറ്റി ടീമിലേക്ക് മടങ്ങിയെത്തി.

അമീറിന്റെ സാന്നിദ്ധ്യം പാക് നിരയ്ക്ക് കരുത്തേകും. ഇംഗ്ലണ്ട് മൈതാനങ്ങളില്‍ പരിചയസമ്പന്നനായ താരമാണ് അമീര്‍. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി മുഹമ്മദ് അമീറും മുഹമ്മദ് ഇംറാനും കോവിഡ് പരിശോധന പൂര്‍ത്തിയാക്കി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഇവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് ഇരുവരേയും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ് രണ്ടാമത്തെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കൂ.

mohammadamir

ഇംഗ്ലണ്ടിലെത്തിയ ശേഷവും പരിശോധന നടത്തി ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. കോവിഡ് സ്ഥിരീകരിച്ച ഹാരിസ് റൗഫിന് പകരക്കാരനായാണ് അമീര്‍ ടീമില്‍ ഇടം പിടിച്ചത്. പാകിസ്താനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 48 ടി20യില്‍ നിന്ന് 59 വിക്കറ്റും അമീറിന്റെ പേരിലുണ്ട്. നേരത്തെ മുഹമ്മദ് അമീറിന് വിലക്ക് നേരിടേണ്ടി വന്നത് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ്.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുള്ള പാക് താരം കാഷിഫ് ഭാട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ രണ്ട് തവണത്തെ പരിശോധനയിലും നെഗറ്റീവായിരുന്ന താരത്തിന്റെ പുതിയ പരിശോധനാ ഫലമാണ് പോസിറ്റീവായത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ 10 പാകിസ്താന്‍ താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. ഇതില്‍ സൂപ്പര്‍ താരമായ മുഹമ്മദ് ഹഫീസും ഉള്‍പ്പെട്ടിരുന്നു. പിന്നീട് താരം നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുകയും പാകിസ്താന്റെ പരിശോധനാഫലത്തിനെതിരേ ഹഫീസ് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതോടെ വീണ്ടും പിസിബി നടത്തിയ പരിശോധനയിലും ഹഫീസിന് നെഗറ്റീവായാണ് കാണിച്ചത്. മുഹമ്മദ് ഹഫീസിനൊപ്പം വഹാബ് റിയാസ്,മൊഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍,മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ കോവിഡ് ഫലവും ആദ്യം പോസിറ്റീവാവുകയും രണ്ടാം പരിശോധനയില്‍ നെഗറ്റീവാവുകയും ചെയ്തിരുന്നു. ഓള്‍റൗണ്ടര്‍ ഷുഹൈബ് മാലിക്ക് പാക് ടീമിനൊപ്പം ആഗസ്റ്റ് പകുതിയോടെ ചേരും. ആഗസ്റ്റ് 28നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഇതിന് ശേഷം ആഗസ്റ്റ് 1നാവും ആദ്യ ടെസ്റ്റിനായി മാഞ്ചസ്റ്ററിലേക്ക് പോവുക.

Story first published: Tuesday, July 21, 2020, 16:34 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+