വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരാറില്‍ നിന്ന് പുറത്ത്, പിസിബിയുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി അമീറും ഹസന്‍ അലിയും

കറാച്ചി: കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) തങ്ങളുടെ പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ടീമില്‍ അടിമുടി അഴിച്ചു പണികളോടെയാണ് പിസിബി പുതിയ കരാര്‍ പ്രഖ്യാപിച്ചത്. നാല് താരങ്ങള്‍ക്ക് മാത്രം എ കരാറ് നല്‍കിയ പിസിബിയുടെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖരായ രണ്ട് താരങ്ങളുണ്ട്. പേസ് ബൗളര്‍മാരായ മുഹമ്മദ് അമീറും ഹസന്‍ അലിയും. ഒത്തുകളി വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനമാണ് അമീര്‍ പുറത്തെടുത്തിരുന്നത്. ഹസന്‍ അലി ഓള്‍റൗണ്ട് പ്രകടനംകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ ഇരുവരേയും പിസിബി വാര്‍ഷിക കരാറില്‍ പരിഗണിച്ചില്ല.

ഇതില്‍ നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയ ഇരുവരും ഇപ്പോള്‍ പിസിബിയുടെ ഔദ്യോഗിക വാട്‌സ്പ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായിരിക്കുകയാണ്. താരങ്ങളുടെ ഫിറ്റ്‌നസും പ്രകടനങ്ങളും വിലയിരുത്തിയാണ് പുതിയ കരാര്‍ പട്ടികയെന്നും ഇതിനെ വെല്ലുവിളിക്കുന്ന നടപടികടുത്ത അച്ചടക്ക ലംഘനമാണെന്നും പിസിബി വൃത്തങ്ങള്‍ പ്രതികരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേ സമയം പേസ് ബൗളര്‍ വഹാബ് റിയാസിനെയും പുതിയ കരാറില്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഇപ്പോഴും പിസിബിയുടെ വാട്‌സപ്പ് ഗ്രൂപ്പിലുണ്ട്. 18 അംഗ കരാര്‍ പട്ടികയില്‍ പല സീനിയര്‍ താരങ്ങളെയും പിസിബി തഴഞ്ഞിട്ടുണ്ട്.

mohammadamir-hasanali

ഈ വര്‍ഷം ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ നോക്കാം... ഐപിഎല്‍ ഇനി എപ്പോള്‍ നടത്താം? ഒരു സാധ്യത മാത്രംഈ വര്‍ഷം ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ നോക്കാം... ഐപിഎല്‍ ഇനി എപ്പോള്‍ നടത്താം? ഒരു സാധ്യത മാത്രം

കോവിഡിന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ വലിയ മാറ്റങ്ങളാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചിരിക്കുന്നത്. ഏകദിന നായകനായി യുവതാരം ബാബര്‍ അസാമിനെ നിയമിച്ചാണ് പിസിബി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സമീപകാലത്തായി പാകിസ്താന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബാബര്‍. ക്ലാസിക് ശൈലികൊണ്ടും സ്ഥിരതകൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ബാബറെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടുവരെ താരതമ്യപ്പെടുത്താറുണ്ട്. ഏതായാലും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പുതിയ ഉണര്‍വേകുന്ന തീരുമാനമാണ് പിസിബി എടുത്തിരിക്കുന്നത്. പാകിസ്താനെ പുതിയ ഉന്നതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള നായകനായി ബാബര്‍ വളരാനുള്ള സാധ്യതയേറെയാണ്.

25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38 ടി20യില്‍നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും 50ന് മുകളിലാണ് ബാബറിന്റെ ശരാശരി. ഏകദിനത്തില്‍ 11ഉും ടെസ്റ്റില്‍ 5ഉും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സമീപനമാണ് പിസിബി സ്വീകരിച്ചത്. പാകിസ്താന് 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. ജൂലൈയില്‍ അയര്‍ലന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയാണ് പാകിസ്താന്റെ മുന്നിലുള്ള ആദ്യ മത്സരം.

Story first published: Wednesday, May 20, 2020, 16:54 [IST]
Other articles published on May 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X