Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മദ്യം തെറിപ്പിച്ചു, ഇംഗ്ലണ്ട് ആഘോഷത്തില്‍നിന്നും വിട്ടുനിന്ന് മോയിന്‍ അലിയും റാഷിദും

അപ്രതീക്ഷിത വിജയം ആഘോഷിച്ച് ഇംഗ്ലീഷ് താരങ്ങള്‍ | Oneindia Malayalam

ലണ്ടന്‍: പ്രവചനങ്ങളെല്ലാം തെറ്റാതെ ഇംഗ്ലണ്ട് ഐസിസി ഏകദിന ലോകകപ്പില്‍ മുത്തമിട്ടിരിക്കുന്നു. എതിരാളികള്‍ക്കെതിരെ ആധികാരിക ജയം നേടാനായില്ലെങ്കിലും ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ഇതാദ്യമായി ലോകകപ്പ് എത്തുമ്പോള്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത് വിവിധ രാജ്യങ്ങളില്‍ ജനിച്ചവര്‍ മാത്രമല്ല, വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും കൂടിയാണ്.

england

ഇംഗ്ലണ്ടിന്റെ സ്പിന്‍ ഡിപ്പാട്ട്‌മെന്റിന്റെ കുന്തമുനയായ ആദില്‍ റാഷിദും മോയിന്‍ അലിയും ഇംഗ്ലണ്ട് നിരയില്‍ വ്യത്യസ്തരാണ്. തങ്ങളുടെ മതവിശ്വാസത്തില്‍ മുറകെപിടിക്കുന്ന ഇരുവരും ഒരിക്കല്‍ക്കൂടി ശരിയായ ഇസ്ലാം വിശ്വാസികളാണെന്ന് തെളിയിച്ചിരിക്കുകയാണ്. ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ട് നടത്തിയ ആഘോഷത്തിനിടെ മാറിനിന്നാണ് ഇരുവരും വിശ്വാസം മുറുകെപിടിച്ചത്.

ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങിയയുടന്‍ ജോണി ബെയര്‍സ്‌റ്റോ ഷാംപെയ്ന്‍ കുപ്പി കളിക്കാര്‍ക്ക് നേരെ ചീറ്റിത്തെറിപ്പിച്ചിരുന്നു. ഇതോടെ അലിയും റാഷിദും തത്കാലം ആഘോഷങ്ങളില്‍നിന്നും മാറിനിന്നു. വിശ്വാസപ്രകാരം മദ്യം ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. മദ്യം ചീറ്റിയ ആഘോഷത്തിനുശേഷം ഇരുവരും ടീമിനൊപ്പം ആഘോഷത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

അല്ലാഹു തങ്ങള്‍ക്കൊപ്പമായിരുന്നെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍ മത്സരശേഷം പറഞ്ഞത്. എല്ലാ വിശ്വാസങ്ങളെയും സ്വീകരിക്കുന്നവരാണ് തങ്ങള്‍. ആദിലും അലിയും തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടങ്ങളാണെന്നും അവരുടെ വിശ്വാസം ടീമിന് തുണയായെന്നും മോര്‍ഗന്‍ പറഞ്ഞു. അതേസമയം, മദ്യം ചീറ്റിയുള്ള ആഘോഷത്തില്‍നിന്നും ഇവരെ ഒഴിവാക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പക്ഷം.

Story first published: Monday, July 15, 2019, 17:30 [IST]
Other articles published on Jul 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+