Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുരുഷ വനിതാ താരങ്ങള്‍ ചേര്‍ന്നുള്ള ക്രിക്കറ്റിന് ബിസിസിഐ അനുമതിയില്ല; ആരാധകര്‍ക്ക് നിരാശ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷ വനിതാ താരങ്ങള്‍ ഇടകലര്‍ന്ന് ടി20 ക്രിക്കറ്റ് മത്സരം നടത്താനുള്ള ശ്രമത്തിന് ബിസിസിഐ അനുമതി നിഷേധിച്ചു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ആണ് ഇതാദ്യമായി ഇത്തരമൊരു സംരഭവുമായി രംഗത്തെത്തിയത്. ഐപിഎല്‍ ക്രിക്കറ്റിനിടെ ഇതുമായി ബന്ധപ്പെട്ട് ചാനലുകളില്‍ വലിയ തോതിലുള്ള പരസ്യവും നല്‍കിയിരുന്നു.

എന്നാല്‍, സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം മിക്‌സഡ് ക്രിക്കറ്റിന് അനുമതി നിഷേധിച്ചു. ബിസിസിഐ നിയമപ്രകാരം കരാറിലുള്ള കളിക്കാര്‍ക്ക് പ്രദര്‍ശന മത്സരം കളിക്കാന്‍ അനുമതിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എക്‌സിബിഷന്‍ മത്സരത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ ലോകകപ്പിന് ശേഷം നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചേക്കും.

bcci

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, ഹര്‍മന്‍ പ്രീത്, മിതാലി രാജ് തുടങ്ങിയ കളിക്കാര്‍ ഇടകലര്‍ന്ന് ഇരുഭാഗത്തുമായി ഏറ്റുമുട്ടുന്ന അത്യപൂര്‍വ ക്രിക്കറ്റിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ശ്രമം നടത്തിയത്. എന്നാല്‍, ഫ്രാഞ്ചൈസിയുടെ അനുമതി ബിസിസിഐ നിഷേധിച്ചതോടെ ആരാധകരും നിരാശയിലായി. മിക്‌സഡ് ക്രിക്കറ്റിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പ്രചരണം നടത്തിയിരുന്നു. ഇത്തരമൊരു ഉദ്യമം തീരുമാനിക്കുമ്പോള്‍ തന്നെ ബിസിസിഐയുടെ അനുമതി തേടാത്തതാണ് തിരിച്ചടിയായത്.

Story first published: Saturday, June 8, 2019, 17:21 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+