Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിതാലി രാജ് ബാഗുമായി സ്ഥലംവിടാനൊരുങ്ങി; മറുപടിയുമായി രമേഷ് പവാര്‍

ദില്ലി: ടി0 ലോകകപ്പിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പ്രതികരിച്ച് വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേഷ് പവാര്‍. പരിശീലകന്‍ തന്നെ അവഗണിച്ചെന്നും കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും മിതാലി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ മിതാലിയെ കളിപ്പിക്കാത്തതാണ് വിവാദത്തിനിടയാക്കിയത്. മത്സരത്തില്‍ തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്ന മിതാലി പിന്നീട് രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തിയത് അവരെ മാനസികമായി തളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളും കൂടുതല്‍ റണ്‍സ് ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നത് സംബന്ധിച്ച് ബിസിസിഐ അന്വേഷിച്ചുവരികയാണ്.

മിതാലിയെ ഒഴിവാക്കിയതിന് കാരണം

മിതാലിയെ ഒഴിവാക്കിയതിന് കാരണം

മിതാലിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും താന്‍ ഒഴിവാക്കാറുണ്ടെന്നുമുള്ളകാര്യം പരിശീലകന്‍ സമ്മതിച്ചു. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് മിതാലി. സെമിയില്‍നിന്നും ഒഴിവാക്കിയതിന് കാരണം ടൂര്‍ണമെന്റിലെ മോശം സ്‌ട്രൈക്ക് റേറ്റാണ്. ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മിതാലിയെ ഒഴിവാക്കിയത് മറ്റു കാരണങ്ങള്‍ കൊണ്ടല്ലെന്നും പവാര്‍ പറഞ്ഞു.

ബാഗുമായി സ്ഥലംവിടാനൊരുങ്ങി

ബാഗുമായി സ്ഥലംവിടാനൊരുങ്ങി

ടീം മീറ്റിങ്ങുകളില്‍ മിതാലി സംസാരിക്കുന്നത് കുറവായിരുന്നു. ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തിയിട്ടും ഒരു നല്ലവാക്കുപോലും പറഞ്ഞില്ല. ബാറ്റിങ് ഓര്‍ഡര്‍ മാറ്റാനുള്ള തീരുമാനം മിതാലിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിനിടെ ബാഗ് പാക്ക് ചെയ്ത് റിട്ടയര്‍മെന്റ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി. ടീം മാനേജറുമായി ഇക്കാര്യം സംസാരിച്ചു. അവര്‍ ടീമുമായി പല രീതിയിലും നിസ്സഹകരിച്ചെന്നും രമേഷ് പവാര്‍ ആരോപിച്ചു.

പരിശീലകനെതിരെ മിതാലി

പരിശീലകനെതിരെ മിതാലി

ഇരുപത് വര്‍ഷത്തെ കരിയറില്‍ ആദ്യമായി മോശം അവസ്ഥയിലൂടെ താന്‍ കടന്നുപോവുകയാണെന്ന് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജി.എം സബാ കരീമിനും എഴുതിയ കത്തില്‍ മിതാലി സൂചിപ്പിച്ചിരുന്നു. ഭരണസിമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി അധികാരം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ഒപ്പം നില്‍ക്കുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകര്‍ക്കാനുമുള്ള അവരുടെ ശ്രമം തന്നെ വലിയ രീതിയില്‍ സംഘര്‍ഷത്തിലാക്കിയിരിക്കുകയാണെന്ന് മിതാലി പറഞ്ഞു.

ക്യാപ്റ്റനെക്കുറിച്ച് മിതാലി

ക്യാപ്റ്റനെക്കുറിച്ച് മിതാലി

ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമായി എനിക്കു യാതൊരു പ്രശ്നവുമില്ല. എന്നാല്‍, എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ അവര്‍ പിന്തുണച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്. ലോകകപ്പ് സെമിയില്‍ തോറ്റ് അവസരം നഷ്ടപ്പെട്ടതില്‍ കടുത്ത നിരാശയുണ്ട്. തന്റെ നേട്ടങ്ങളെയെല്ലാം ടീം മാനേജ്‌മെന്റ് വിലകുറച്ചുകാണുകയായിരുന്നെന്നും മിതാലി ആരോപിക്കുന്നുണ്ട്.

Story first published: Thursday, November 29, 2018, 11:52 [IST]
Other articles published on Nov 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+