കാശ്മീരിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്
ദുബായ്: വാര്‍ത്താ സമ്മേളനത്തിനിടെ കാശ്മീരിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്. കാശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷം മോശമായശേഷം പല പാക് ക്രിക്കറ്റ് താരങ്ങളും കാശ്മീരിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിക്കെതിരെയായിരുന്നു ക്രിക്കറ്റ് താരങ്ങളും കമന്റുകള്‍.
ഈ രീതിയില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാണിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ശ്രമിക്കുമോ എന്നായിരുന്നു കഴിഞ്ഞദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ പാക് കോച്ചിനോട് ചോദിച്ചത്. എന്നാല്‍, മറ്റു കളിക്കാരെപ്പോലെ കാശ്മീര്‍ വിഷയത്തില്‍ മിസ്ബ പ്രതികരിച്ചില്ല. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കൂ എന്നായിരുന്നു മുന്‍താരത്തിന്റെ പ്രതികരണം. ഇതോടെ വാര്‍ത്താ സമ്മേളനത്തില്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്തു.

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മിക്കി ആര്‍തറിനെ മാറ്റിയാണ് അടുത്തിടെ മിസ്ബയെ ചുമതലയേല്‍പ്പിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയാണ് മിസ്ബ. വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ പരമ്പര കളിക്കാനെത്തിയ ശ്രീലങ്കയ്‌ക്കെതിരായ മത്സരമാണ് പരിശീലകനെന്ന നിലയില്‍ മിസ്ബയുടെ ആദ്യ വെല്ലുവിളി. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ കളിക്കാര്‍ പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും ഒരു വിദേശരാജ്യം പരമ്പരയ്‌ക്കെത്തുന്നതിനെ പ്രതീക്ഷയോടെയാണ് പാക്കിസ്ഥാന്‍ നോക്കിക്കാണുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications