വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി പഴയപോലെയല്ല കാര്യങ്ങള്‍; ബിരിയാണിയും ബര്‍ഗറും ഇല്ലെന്ന് പാക്കിസ്ഥാന്‍ കോച്ച്

ദുബായ്: പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ദുരന്തത്തിനുശേഷം പുതിയ പരിശീലകനായി മുന്‍താരം മിസ്ബ ഉള്‍ ഹഖ് സ്ഥാനമേറ്റെടുത്തുകഴിഞ്ഞു. ടീമിനെ ഉടച്ചുവാര്‍ത്ത് വിജയം ശീലമാക്കുകയെന്നതാണ് പുതിയ പരിശീലകന്റെ പ്രധാന ചുമതല. അച്ചടക്കമില്ലായ്മയും കളിക്കാര്‍ തമ്മിലുള്ള അസ്വാരസ്വവും ശാരീരിക ക്ഷമതയില്ലായ്മയുമെല്ലാം പാക്കിസ്ഥാന്‍ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്.

മികച്ച ടീമായി വാര്‍ത്തെടുക്കാന്‍ ടീം അംഗങ്ങള്‍ക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങളുമായാണ് മിസ്ബയുടെ തുടക്കം. ആഭ്യന്തര ടൂര്‍ണമെന്റുകളിലും ദേശീയ ടീമിലും കളിക്കാരുടെ ഭക്ഷണ കാര്യത്തില്‍ കാര്യമായ നിയന്ത്രണം നടത്താനാണ് ചീഫ് സെലക്ടര്‍കൂടിയായ മിസ്ബയുടെ തീരുമാനം. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ ഇനി വേണ്ടുവോളം കഴിക്കാമെന്ന് ഒരു കളിക്കാരനും കരുതേണ്ടെന്ന് കോച്ച് നിര്‍ദ്ദേശിച്ചു.

റോജര്‍ ഫെഡററെ ഞെട്ടിച്ചതിന് പിന്നാലെ എടിപി റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സുമിത് നാഗല്‍റോജര്‍ ഫെഡററെ ഞെട്ടിച്ചതിന് പിന്നാലെ എടിപി റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സുമിത് നാഗല്‍

misbah-ulhaq

ലോകകപ്പ് മത്സരത്തിനിടെ പാക് ടീം അംഗങ്ങളുടെ മൈതാനത്തെ അലസത ഏറെ വിവാദമായിരുന്നു. മത്സരത്തിന് മുന്‍പ് ബിരിയാണിയും ബര്‍ഗറും ഉള്‍പ്പെടെയുള്ളവ കഴിക്കുന്ന വീഡിയോയും പിന്നീട് പുറത്തുവന്നു. നിലവാരമുള്ള കളി പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് മികച്ച ഭക്ഷണക്രമമാണ് മിസ്ബ ആവശ്യപ്പെടുന്നത്. കളിക്കാര്‍ പരിശീലകന്റെയും ന്യൂട്രീഷ്യന്റേയും ഉപദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി കുതിപ്പ് തുടരുന്നു, യുപി യോദ്ധയ്ക്കും ജയംപ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി കുതിപ്പ് തുടരുന്നു, യുപി യോദ്ധയ്ക്കും ജയം

ബിരിയാണി ഉള്‍പ്പെടെ എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണവും, കൊഴുപ്പുള്ള മാംസവും, മധുരപലഹാരങ്ങളും വിലക്കിയിട്ടുണ്ടെന്ന് പാക് ടീമിന്റെ കാറ്ററിങ് കമ്പനി വെളിപ്പെടുത്തി. പഴങ്ങള്‍, പാസ്ത, ചുട്ടെടുത്ത മാംസം എന്നിവയാണ് മിസ്ബയുടെ നിര്‍ദ്ദേശം. പാക്കിസ്ഥാനുവേണ്ടി 43-ാം വയസുവരെ കളിച്ച താരമാണ മിസ്ബ. മികച്ച ശാരീരിക ക്ഷമതയാണ് താരത്തിന് തുണയായത്. ഈ രീതിയില്‍ എല്ലാ കളിക്കാരെയും വാര്‍ത്തെടുക്കാനാണ് പരിശീലകന്റെ പദ്ധതി.

Story first published: Tuesday, September 17, 2019, 11:22 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X