Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിയാംപോളോ പുറത്ത്; എ സി മിലാനെ രക്ഷിക്കാന്‍ പുതിയ പരിശീലകന്‍

മിലാന്‍: ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്റെ പരിശീലകനായി മുന്‍ ഇറ്റാലിയന്‍ താരവും ഇന്റര്‍ മിലാന്‍ പരിശീലകനുമായിരുന്ന സ്റ്റിഫാനി പിയോളിയെ നിയമിച്ചു. ക്ലബ്ബിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് മാര്‍ക്കോ ജിയാംപോളയെ പുറത്താക്കിയതിന് പകരമായാണ് പിയോളിയുടെ നിയമനം. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചിരവൈരികളായ ഇന്റര്‍ മിലാനെ പരിശീലിപ്പിച്ചിട്ടുള്ള പിയോളിയെത്തിയാല്‍ എ സി മിലാനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്‌മെന്റും.

pioli

സെന്റര്‍ബാക്കായിരുന്ന താരം പരിശീലകനെന്ന നിലയില്‍ പരിചയസമ്പന്നനാണ്. ചീമോ,ബോള്‍ഗാന,ലാസിയോ,ഫ്‌ളോറന്റീനോ തുടങ്ങിയ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2016-17 സീസണിലാണ് ഇന്റര്‍ മിലാനെ പരിശീലിപ്പിച്ചത്. ആ സീസണില്‍ കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ പിയോളിക്ക് സാധിച്ചില്ല. ഈ സീസണില്‍ അന്റോണിയോ കോന്റെയെ പരിശീലകനാക്കിയ ഇന്റര്‍ മിലാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ എസി മിലാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. നിലവില്‍ 13ാം സ്ഥാനത്തുള്ള മിലാനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന കടുത്ത വെല്ലുവിളിയാണ് പിയോളിനെ കാത്തിരിക്കുന്നത്.

Story first published: Thursday, October 10, 2019, 8:54 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+