ആഴ്‌സണലിനെ പരിശീലിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സഹപരീശീലകന്‍; പ്രഖ്യാപനം ഉടന്‍
ലണ്ടന്‍: ഉനായ് എമറിയെ പുറത്താക്കിയ ഒഴിവിലേക്ക് പരിശീലകനെ തേടുന്ന ആഴ്‌സണലിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി സഹപരിശീലകനെത്തുന്നു. മുന്‍ ആഴ്‌സണല്‍ താരവും സ്പാനിഷ് താരവുമായിരുന്ന മിക്കല്‍ ആര്‍ട്ടിട്ട ആമാട്രയിയെ ആഴ്‌സണല്‍ പരിശീലകനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആഴ്‌സണല്‍ ഡയറക്ടകര്‍ ജോഷ് ക്രൊണീക്കി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും പരിശീലകനാവാന്‍ ആര്‍ട്ടിട്ടയ്ക്ക് സമ്മതമാണെന്ന് അറിയിച്ചതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്‌സണല്‍ സമീപിച്ച വിവരം സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയും സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്‌സണല്‍ താരങ്ങളുമായി കഴിഞ്ഞ ദിവസം മൈതാനത്തെത്തി ആര്‍ട്ടിട്ടയുമായി സംസാരിച്ചതും അദ്ദേഹത്തിന്റെ ആഴ്‌സണല്‍ പ്രവേശനം ശരിവെക്കുന്നതാണ്.

മോശം ഫോമിലുള്ള ആഴ്‌സണലിനെ ഉയര്‍ത്തിക്കൊണ്ടുവരികെയെന്ന ഭാരിച്ച ഉത്തരവാദിത്തമാവും ആര്‍ട്ടിട്ടയ്ക്ക് ഉണ്ടാവുക. ആഴ്‌സന്‍ വെങറിന് ശേഷം ചുമതലയേറ്റ എമറിക്ക് കീഴില്‍ ടീം തീര്‍ത്തും നിരാശപ്പെടുത്തി. താരങ്ങളുമായി എമറിയുടെ ബന്ധം വഴളാതോടെയാണ് ആഴ്‌സണല്‍ അദ്ദേഹത്തെ പുറത്താക്കിയത്. എവര്‍ട്ടന്‍, റയല്‍ സോസിഡാഡ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ആര്‍ട്ടിട്ട 2011-16 വരെയാണ് ആഴ്‌സണലിനുവേണ്ടി കളിച്ചത്. 2016മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications