Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചാവാന്‍ മൈക്ക് ഹസി? ചുരുക്കപ്പട്ടിക ഇങ്ങനെ

മൊഹാലി: അവസാന സീസണിലെ മോശം പ്രകടനത്തോടെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ അഴിച്ചുപണി സജീവമാണ്.മൈക്ക് ഹെസന്‍ ഉള്‍പ്പെടെയുള്ള പരിശീലക സംഘം പഞ്ചാബ് വിട്ടതോടെ പുതിയ പരിശീലകനെത്തേടുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ഓസീസ് താരം മൈക്ക് ഹസി പഞ്ചാബിന്റെ മുഖ്യപരിശീലകനായേക്കുമെന്നാണ് വിവരം.ടീമിന്റെ ഷോര്‍ട്ട്‌ലിസ്റ്റില്‍ മുഖ്യ പരിഗണന ഹസിക്ക് നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് മിസ്റ്റര്‍ ക്രിക്കറ്റ് വിശേഷണം നേടിയെടുത്ത ഹസ്സി നിലവില്‍ കമന്റേറ്ററായും ഓസീസ് ടീം മെന്ററായുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്.ഐപിഎല്ലിലും പരിചയസമ്പന്നനാണ് ഹസി.മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഹസി കാഴ്ചവെച്ചിട്ടുള്ളത്.44കാരനായ താരം 59 ഐപിഎല്‍ മത്സരത്തില്‍നിന്ന് 1977 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്.ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

mikehussey

ഹസിയെക്കൂടാതെ മറ്റ് ചില ആളുകളും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. മുന്‍ ഓസീസ് താരം ഡാരന്‍ ലേമാന്‍,ജോര്‍ജ് ബെയ്‌ലി,സിംബാബ്‌വെ താരം ആന്‍ഡി ഫ്‌ളവര്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. മുന്‍ പഞ്ചാബ് താരം കൂടിയായ ബെയ്‌ലിക്ക് പരിശീലകനായുള്ള പരിചയസമ്പത്ത് കുറവായതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Saturday, September 28, 2019, 10:38 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+