ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം; ഇന്ത്യയെ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ തോറ്റത് സംബന്ധിച്ചുള്ള വിവാദം അവസാനിക്കുന്നതില്ല. തോറ്റതിനേക്കാള്‍ തോറ്റ രീതിക്കെതിരെയാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയുടെ സമീപനത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യ ജയിച്ചാല്‍ ഫലം പാക്കിസ്ഥാന് അനുകൂലമാകുമെന്നതിനാല്‍ തോറ്റുകൊടുക്കുകയായിരുന്നെന്ന് മുന്‍ പാക് കളിക്കാരും ആരോപിച്ചു.
ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളില്‍ മെല്ലെപ്പോക്ക് നടത്തിയെന്നാണ് പ്രധാന വിമര്‍ശനം. എംഎസ് ധോണിയും കേദാര്‍ ജാദവും ക്രീസിലുള്ളപ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കാതെ ഇരുവരും സിംഗിളുകള്‍ എടുത്ത് കളിക്കുകയായിരുന്നു. അതേസമയം, ഇരുവരും വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാരുടെ മിടുക്ക് കാരണമാണ് റണ്‍ വരാതിരുന്നെന്നാണ് ഇന്ത്യന്‍ ടീമിന്റെ വാദം.

ഇന്ത്യയെ പരിഹസിച്ച് വോന്‍
ഇന്ത്യയുടെ തോല്‍വിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസ് ഇന്ത്യയ്ക്ക് സമാനമായ അവസ്ഥയില്‍ ശ്രീലങ്കയ്‌ക്കെതിരെ പൊരുതി തോറ്റിരുന്നു. വെസ്റ്റിന്‍ഡീസിനെ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പുകഴ്ത്തിയപ്പോള്‍ അതിന് റീ ട്വീറ്റ് ചെയ്ത വോന്‍ പറഞ്ഞത് വിന്‍ഡീസ് ഇന്ത്യയെ പോലെ ആയില്ലെന്നാണ്.

വിന്‍ഡീസ് പോരാടി വീണു
ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പൊരുതാതെ കീഴടങ്ങിയപ്പോള്‍ വിന്‍ഡീസ് അവസാന ഓവറുകള്‍വെര വിജയലക്ഷ്യം പിന്തുടര്‍ന്നു. വിന്‍ഡീസ് ഗറില്ല സൈന്യത്തെപ്പോലെയാണ് പോരാടിയതെന്ന് ഹര്‍ഷ പറയുന്നു. അവര്‍ക്ക് ആയുധങ്ങള്‍ കുറവായിരുന്നു. എന്നാലവര്‍ പോരാടിയാണ് കീഴടങ്ങിയതെന്നും അവരെ മാനിക്കുന്നുവെന്നും ഹര്‍ഷ പറഞ്ഞപ്പോള്‍ ഉടന്‍ ഇന്ത്യയ്ക്ക് അവരെപ്പോലെയാകാന്‍ കഴിഞ്ഞില്ലെന്ന് വോനും ചൂണ്ടിക്കാട്ടി.

ശ്രീലങ്ക വിന്‍ഡീസ് മത്സരം
ശ്രീലങ്ക ഉയര്‍ത്തിയ 338 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് 315 റണ്‍സാണെടുത്തത്. നിക്കൊളാസ് പൂരനും(118), ഫാബിയന്‍ അലെനും(51) അവസാന ഓവറുകളില്‍ ടീമിനെ അപ്രതീക്ഷിത ജയത്തിലേക്ക് നയിക്കുമെന്ന തോന്നലുളവാക്കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായത് തിരിച്ചടിയായി. തോറ്റെങ്കിലും പൊരുതിയാണ് തോറ്റതെന്ന അഭിമാനം വിന്‍ഡീസിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications