പന്തിനെ ഇന്ത്യ എന്തിന് ക്രൂശിക്കുന്നു? വെറുതെ വിടൂ... പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
മുംബൈ/ ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസവിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യതയുള്ള താരവും പന്ത് തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ ടീമിനൊപ്പമുള്ള ചില മോശം പ്രകടനങ്ങളുടെ പേരില്‍ പന്ത് ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പിങിലെ പിഴവുകളായിരുന്നു ഇതിന്റെ പ്രധാന കാരണം.
എന്നാല്‍ ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യ കളിയില്‍ തന്നെ വെടിക്കെട്ട് ഇന്നിങ്‌സുമായി പന്ത് വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. മുംബൈക്കെതിരായ കളിയില്‍ ഡല്‍ഹിക്കു വേണ്ടി 27 ബോലില്‍ താരം പുറത്താവാതെ 78 റണ്‍സെടുത്തിരുന്നു. പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.

ഇന്ത്യ എന്തിന് ക്രൂശിക്കുന്നു?
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പന്തിനെ പിന്തുണച്ച് വോന്‍ പോസ്റ്റിട്ടത്. ഐപിഎല്ലില്‍ 18 പന്തില്‍ 50 റണ്‍സ്. ഇന്ത്യയില്‍ എന്തുകൊണ്ടാണ് പന്ത് ഇങ്ങനെ വിമര്‍ശിക്കപ്പെടാന്‍ കാരണമെന്നു തനിക്കറിയില്ല. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹത്തെ കളിക്കാന്‍ അനുവദിക്കൂയെന്നും വോന്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹിക്കു വേണ്ടി 18 ബോളിലായിരുന്നു പന്തിന്റെ ഫിഫ്റ്റി. ഐപിഎല്ലില്‍ ഒരു ഡല്‍ഹി താരത്തിന്റെ വേഗമേറിയ രണ്ടാം ഫിഫ്റ്റി കൂടിയായിരുന്നു ഇത്.
ലോകകപ്പ് ടീമിലുണ്ടാവും
വോനിന്റെ ട്വീറ്റിന് ഒരു ആരാധകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഐപിഎല്ലില്‍ ഇതുപോലെയുള്ള ചില ഇന്നിങ്‌സുകള്‍ കൂടി കളിക്കാനായാല്‍ ലോകകപ്പിനുള്ള വിമാനത്തില്‍ പന്തുമുണ്ടാവും.
ഇതിനു വോനിന്റെ മറുപടിയും വന്നു. ഉണ്ടാവാം. തന്നെ സംബന്ധിച്ചിടത്തോളം പന്ത് ആ വിമാനത്തില്‍ തന്നെയുണ്ടാവുമെന്നായിരുന്നു വോനിന്റെ ട്വീറ്റ്.

ഡല്‍ഹിയുടെ വിജയശില്‍പ്പി
ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി തകര്‍ത്തുവിട്ടപ്പോള്‍ പന്തായിരുന്നു വിജയശില്‍പ്പി. അഞ്ചാമനായി ഇറങ്ങിയ പന്ത് വെറും 27 പന്തില്‍ പുറത്താവാതെ 78 റണ്‍സാണ് വാരിക്കൂട്ടിയത്. ഏഴു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹി 37 റണ്‍സിനു ജയിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ചായതും പന്ത് തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications