ഇന്ത്യയെ ആര് തോല്‍പ്പിക്കുന്നുവോ അവര്‍ക്കാണ് ലോകകപ്പെന്ന് മൈക്കിള്‍ വോന്‍
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുകയാണ്. ആദ്യ ആറു മത്സരങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മത്സരം മഴമൂലം തടസ്സപ്പെട്ടു. ഇത്രയും മത്സരങ്ങളില്‍നിന്നും 11 പോയന്റുള്ള ഇന്ത്യ സെമി ഫൈനലിനടുത്താണ്. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ഇന്ത്യയുടെ തുടര്‍വിജയങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍.
ഇന്ത്യയെ ആരാണ് തോല്‍പ്പിക്കുന്നത് അവര്‍ക്കാകും ഈ ലോകകപ്പെന്ന് വോന്‍ പ്രവചിക്കുന്നു. വെസ്റ്റിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് വോന്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്. പരിക്കുമൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിജയത്തില്‍ വിരാട് കോലിയെ അഭിനന്ദിച്ചു. ഈ രീതിയില്‍ വിജയം തുടരട്ടെയെന്നാണ് ധവാന്റെ ആശംസകള്‍.

വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് എന്നിവരും ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യ സന്തുലിതമായ ടീമാണെന്ന് റെയ്‌ന പറയുന്നു. വിന്‍ഡീസിനെതിരെ 30 റണ്‍സെങ്കിലും കുറവായാണ് ഇന്ത്യ സ്‌കോര്‍ ചെയ്തതെങ്കിലും ബൗളര്‍മാര്‍ വിജയം നേടിത്തന്നെന്ന് റെയ്‌ന പറഞ്ഞു. കളിക്കാരുടെ എല്ലാം ഒറ്റക്കെട്ടായ വിജയമാണിതെന്ന് സെവാഗ് പറഞ്ഞു. അടുത്ത മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കാനാകുമെന്നും മുന്‍താരം പ്രത്യാശ പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications